അഡ്വ ചാർളി പോളിൻ്റെ മണ്ഡല പര്യടനം തുടരുന്നു

 

അഡ്വ. ചാർളി പോളിന്റെ മണ്ഡല പര്യടനം തുടരുന്നു, കുന്നത്തുനാട് മണ്ഡലത്തിൽ ലഭിക്കുന്നത് ആവേശോജ്ജ്വലമായ സ്വീകരണം

എറണാകുളം/ തൃശൂർ: ലോക്സഭാ തെരെഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ട്വന്റി20 സ്ഥാനാർത്ഥി അഡ്വ. ചാർളി പോളിന് ആവേശോജ്ജ്വലമായ സ്വീകരണം. ചാലക്കുടി മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരത്തിലേക്ക് നയിച്ച  ട്വന്റി20 സ്ഥാനാർത്ഥിയുടെ പര്യടനം കുന്നത്തുനാട് നിയമസഭാ നിയോജകമണ്ഡലത്തിൽ ചൊവ്വാഴ്ചയും തുടർന്നു. 

കുന്നത്തുനാട്  നിയോജക മണ്ഡലത്തിലെ പൂതൃക്ക, തിരുവാണിയൂർ പഞ്ചായത്തുകളിലൂടെയുള്ള ചൊവ്വാഴ്ചത്തെ പര്യടനം പുത്തൻകുരിശിൽ വച്ച്  രാവിലെ 8.30നു കുന്നത്തുനാട് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ ജോളി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു. ചാലക്കുടി ലോക്സഭാമണ്ഡലം ചീഫ് ഇലക്ഷൻ ഏജന്റ് ജിബി എബ്രഹാം, നാലാം വാർഡ് പ്രസിഡന്റ്‌ ബിന്ദു രാജു, വൈസ് പ്രസിഡന്റ്‌ ബെന്നി എന്നിവർ സന്നിഹിതരായിരുന്നു.

തുടർന്ന് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തോഡോക്സ് സുറിയാനി പള്ളിയിൽ പ്രാർത്ഥിക്കുകയും ഫാദർ ജേക്കബ് കുര്യനെ കാണുകയും ചെയ്തു. സമീപത്തുള്ള യാക്കോബായ സുറിയാനി പള്ളിയിൽ  പ്രാർത്ഥിച്ച  ശേഷം, ഫാദർ ജോബിൻസ് ഇലഞ്ഞിമറ്റം, ഫാദർ കുര്യാക്കോസ് കാട്ടുപാടത്ത് എന്നിവരെ സന്ദർശിച്ചു. തുടർന്ന് കോലഞ്ചേരിയിലുള്ള വ്യാപാരസ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ടഭ്യർത്ഥന നടത്തി. സെന്റ് പീറ്റേഴ്സ് സ്കൂൾ, മലങ്കര ഓർത്തഡോക്സ്‌ സിറിയൻ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തി. തിരുവണിയൂർ നടുകുരിശ് ഉള്ള പ്രൈം എൻജിനീയറിംഗ്, പ്രൈം പാക്കേഴ്സ് തുടങ്ങിയ സ്ഥാപനങ്ങളും സന്ദർശിച്ചു. 


Comment As:

Comment (0)