കെ സി ബി സി മദ്യവിരുദ്ധ സമിതി രജത ജൂബിലി സമ്മേളനം നടത്തി

 


കൊച്ചി.


സർക്കാരിൻ്റെ കെടുകാര്യസ്ഥത മൂലം ലഹരി മാഫിയ സംസ്ഥാനത്ത് പിടി മുറുക്കുന്നതായി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപത
രജത ജൂബിലി സമ്മേളനം കുറ്റപ്പെടുത്തി.
വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വ്യാപനം വർധിച്ചു.
ദീർഘ ദൂര യാത്രകളും, കലാമേളകളും ലഹരി വസ്തുക്കളുടെ ഉപഭോഗത്തിന് മറയാകുന്നു.
കേരളം മയക്കുമരുന്ന് മാഫിയകളുടെ ഹബ്ബായി മാറി.
ലഹരി വിമുക്ത കൊച്ചിക്കായി സർക്കാരിൻ്റെയും എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണമാണ് മദ്യ ,ലഹരി അമർച്ചക്കായി വേണ്ടത്. സർക്കാരിൻ്റെ ലഹരി വിരുദ്ധ കാമ്പയിൻ ജന
വഞ്ചനയാണ് പ്രകടമാകുന്നത്.
ലഹരി വസ്തുക്കൾക്കെതിരെ നിരന്തര പോരാട്ടത്തിലാണ് കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ കീഴിലുള്ള മദ്യവിരുദ്ധ കമ്മീഷൻ. സാമൂഹ്യ
മാറ്റത്തിനു വേണ്ടിയുള്ള സഭയുടെ പ്രതിജഞ്ഞ ബദ്ധതയുടെ പ്രതിഫലനമാണ്. വരും
തലമുറ ക്കുള്ള സഭയുടെ ഏറ്റവും മഹത്തായ ഒരു ശ്രുശ്രഷ കൂടിയാണ് ഇത്.
മയക്കു
മരുന്നിൻ്റെ ദൂഷ്യം സ്കൂൾ
പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണം. 99 ശതമാനം കുറ്റകൃത്യങ്ങളുടെയും പ്രേരകശക്തി മദ്യം , ലഹരി വസ്തുക്കൾ തന്നെയാണ്. ലഹരിക്കെതിരെ വിദ്യാലയങ്ങളിൽ പോരാട്ടം ശക്തമാക്കണം. സർക്കാർ മദ്യ വരുമാനം ഉപക്ഷിക്കണം. ലഹരിക്കെതിരെ പോരാടാൻ സഭ തലത്തിൽ യുവജന ദ്രുതകർമ സേന വേണം.ലഹരി മരുന്നിനെതിരെ സ്കൂൾ തലത്തിൽ ജാഗ്രത സമിതികൾ രൂപികരിക്കുമ്പോൾ മദ്യ, ലഹരി വിരുദ്ധ പ്രവർത്തകരുടെ പങ്കാളിത്തം കൂടി ഉറപ്പാക്കണം.
മദ്യ വ്യവസായവുമായി ബന്ധപ്പെട്ടവർക്ക് യാതൊരുവിധ മുൻഗണനയും സഭ കാര്യങ്ങളിൽ നല്കരുത്.
മദ്യശാലകളുടെ മേൽ പഞ്ചായത്തുകൾക്കുള്ള അധികാരം സർക്കാർ തിരികെ നൽകണം.
കേരളത്തിലെ മദ്യ- ലഹരി ആസക്തിയുടെ കണക്കെടുപ്പ് നടത്തുക.
സെമിനാരികളിലും ,സന്യസ്ത രൂപീകരണത്തിലും മദ്യവിരുദ്ധ പാംങ്ങൾ ഉൾപ്പെടുത്തണം. കൂടാതെ ഒന്നാം ക്ലാസ്സു മുതലുള്ള മതബോധന പാഠാവലിയിൽ മദ്യവിരുദ്ധ പാഠങ്ങൾ ചേർക്കണം. സഭയുടെ സ്കൂളുകളിലും, കോളേജുകളിലും ,മറ്റു സ്ഥാപനങ്ങളിലും മതബോധന
ക്ലാസ്കളിലും എല്ലാ ദിവസവും ലഹരി വിരുദ്ധ പ്രതിജന്ത ചൊല്ലുകയും തുടർച്ചയായ ബോധവൽക്കരണ സംവിധാനങ്ങൾ ക്രമീകരിക്കുകയും വേണം.
സർക്കാർ മദ്യ ലഭ്യത പ്രതിവർഷം വർധിപ്പിച്ച് കൊണ്ട് മദ്യ ഉപഭോഗം കുറയ്ക്കുമെന്ന പ്രഖ്യാപനം അപഹാസ്യമാണ്.
ലഹരിക്കേസുകളിൽ സർക്കാർ നിഷ്ക്രിയമെന്ന് സമിതി രജത ജൂബിലി സമ്മേളന പ്രമേയം കുറ്റപ്പെടുത്തി.
നാടെങ്ങും മദ്യമൊഴുക്കി കുടുംബം തകർക്കുന്നവരെ ഈ പാർലമെൻറ് തിരഞ്ഞെടുപ്പിൽ വോട്ടർമാർ തിരിച്ചറിഞ്ഞ് ജനാധിപത്യ പ്രക്രിയയിലൂടെ തിരിച്ചടി നൽകണം.
മദ്യപിക്കുന്ന ശീലമില്ലാത്തവരെപ്പോലും കുടിപ്പിച്ചേ അടങ്ങൂ എന്ന ദുർവാശിയോടെയാണ് എൽ ഡി എഫ് സർക്കാർ മദ്യനയം ആവിഷ്കരിച്ചിരിക്കുന്നതും നടപ്പാക്കികൊണ്ടിരിക്കുന്നതും ഇത് തീർത്തും അപലപനീയവും പ്രതിഷേധാർഹവുമാണ്.
മദ്യ വ്യാപനത്തിൻ്റെ നടത്തിപ്പുകാരായ പിണറായി വിജയൻ സർക്കാരിൻ്റെ ലഹരി വിരുദ്ധ നീക്കങ്ങൾ തട്ടിപ്പും ജനവഞ്ചനയുമാണ്. മയക്കുമരുന്നുകളും സംസ്ഥാനത്ത് വ്യാപകമായി.
ബാറുകളുടെ എണ്ണം കുറഞ്ഞാൽ മയക്കുമരുന്നു വ്യാപനം വർധിക്കുമെന്ന് പറഞ്ഞവർ മൂഡ സ്വർഗത്തിലായിരുന്നുവെന്ന് കാലം തെളിയിച്ചതായി സമ്മേളനം ഓർമ്മപ്പെടുത്തി. ലഹരിപദാർത്ഥങ്ങൾ കൈവശം വയ്ക്കുന്നവർക്കും വിൽക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കുമെതിരെ കർശന നടപടി അനിവാര്യമാണ്. മദ്യവർജനത്തിനായി ചെറുവിരൽ അനക്കാതെ സർക്കാർ ജനങ്ങളെ വഞ്ചിച്ചതായി സമിതി അവതരിപ്പിച്ച പ്രമേയം കുറ്റപ്പെടുത്തി.
കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന നടപടികളാണ് സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് സമിതി രജത ജൂബിലി സമ്മേളനം കൂട്ടി ചേർത്തു. കലൂർ റിന്യൂവൽ സെൻററിൽ നടന്ന സമിതി 25-ാം വാർഷികവും രജത ജൂബിലി ഉദ്ഘാടനവും അതിരൂപത വികാരി ജനറാൾ റവ. ഡോ. വർഗീസ് പൊട്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. സമിതി അതിരൂപത പ്രസിഡൻറ് കെ.എ. പൗലോസ് അധ്യക്ഷത വഹിച്ചു.
കേരള മദ്യനിരോ
ധന സമിതി പ്രസിഡൻറ് ടി.എം വർഗീസ് സെമിനാർ നയിച്ചു. ഡയറക്ടർ ഫാ. ടോണി കോട്ടയ്ക്കൽ , ഫാ.പോൾ കാരച്ചിറ ,ജോൺസൺ പാട്ടത്തിൽ, ഷൈബി പാപ്പച്ചൻ, എം.പി. ജോസി, സിസറ്റർ ജോയ്സി, സിസ്റ്റർ റോസ്മിൻ, സിസ്റ്റർ മരിയൂസ, ശോശാമ്മ തോമസ്, ചെറിയാൻ മുണ്ടാടൻ, ജോർജ് ഇമ്മാനുവൽ, കെ.വി ജോണി, തോമസ് മറ്റപ്പിള്ളി, ജോണി പിടിയത്ത്,ജെയിംസ് ഇലവുംകുടി, കെ.വി. ഷാ, ബെന്നി തോമസ് ,വർഗീസ് കോളരിക്കൽ എന്നിവർ പ്രസംഗിച്ചു.

 


Comment As:

Comment (0)