ഓൾ ഇന്ത്യ ഇൻ്റർ യൂണിവേഴ്സിറ്റി വനിതാ വിഭാഗം നെറ്റ്ബാൾ ചാമ്പ്യൻഷിപ്പ് 2024 ന് ആവേശോജ്ജ്വലമായ തുടക്കംമായ തുടക്കം

. കൊരട്ടി   : പൊങ്ങം നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ക്യാമ്പസാണ് ഇക്കുറി കളിയുടെ ഈ മാമാങ്കത്തിനു വേദിയൊരുക്കിയിരിക്കുന്നത്. ശനിയാഴ്ച വൈകിട്ട് നൈപുണ്യ കോളേജ് ക്യാമ്പസിൽ 700ഓളം കായികതാരങ്ങൾ അണിനിരന്ന മാർച്ച് പാസ്റ്റോടു കൂടി ഉദ്ഘാടനസമ്മേളനം ആരംഭിച്ചു. നൈപുണ്ണ്യ കോളേജിലെ നൃത്ത-സംഗീത ക്ലബ്ബുകളുടെ പ്രകടനം കൊണ്ട് വർണ്ണാഭമായ ഉദ്ഘാടനവേദി ആസ്വാദകർക്ക് മിഴിവേകി.കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് ഡയറക്ടറും ചാമ്പ്യൻഷിപ് ജനറൽ കൺവീനറുമായ ഡോ.വി. പി. സക്കീർ ഹുസൈൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നൈപുണ്യ കോളേജ് പ്രിൻസിപ്പലും എക്സിക്യൂട്ടീവ് ഡയറക്ടറുമായ റവ. ഫാ. ഡോ. പോളച്ചൻ കൈത്തോട്ടുങ്കൽ സ്വാഗതം ആശംസിച്ചു.ബഹുമാനപ്പെട്ട എറണാകുളം അങ്കമാലി അതിരൂപത അപ്പോസ്‌റ്റോളിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ അവർകളാണ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത് . നൈപുണ്യ കോളേജ് വിദ്യാർത്ഥിയും ഇന്ത്യൻ ഇന്റർനാഷണൽ പ്ലേയറുമായ വൈഷ്ണവി എസ്. ന് ബാൾ കൈമാറിക്കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്.മലയാളിയായ ഇന്ത്യൻ അത്‌ലറ്റ് ജോസഫ് ജി. എബ്രഹാമിനെ വേദിയിൽ ആദരിക്കുകയുണ്ടായി.കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. കെ. പി. മനോജ്‌, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വ.എൽ. ജി.ലിജീഷ്,കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. പി. ബിജു, കൊരട്ടി സെന്റ്. മേരീസ് ഫൊറോനാ ചർച്ച് വികാരി റവ. ഫാ.ജോസ് എടശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.നൈപുണ്യ കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി ഡോ. ശ്രീജിത്ത്‌ ചടങ്ങിന് കൃതജ്ഞതയർപ്പിച്ചു സംസാരിച്ചു.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 56 യൂണിവേഴ്സിറ്റി ടീമുകളാണ് ഈ കായികമേളയിൽ പങ്കെടുക്കുന്നത്.മെയ് നാല് മുതൽ ഏഴു വരെയാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.ആതിഥേയരായ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിനോടൊപ്പം കഴിഞ്ഞ വർഷത്തെ ജേതാക്കളായ ഡൽഹി യൂണിവേഴ്സിറ്റിയും രണ്ടാം സ്ഥാനക്കാരായ പഞ്ചാബി യൂണിവേഴ്സിറ്റിയും മൂന്നാം സ്ഥാനക്കാരായ ബാംഗ്ലൂർ സിറ്റി യൂണിവേഴ്സിറ്റിയും നാല് ദിവസം നീളുന്ന ചാമ്പ്യൻ ഷിപ്പിൽ മത്സരിക്കും. 


Comment As:

Comment (0)