ഗ്രൂപ്പുകൾക്ക് ഹൈ ബ്രിഡ് പച്ചകറി തൈകൾ വിതരണത്തിൻ്റ് ഉദ്ഘാടനം പ്രസിഡൻ്റ് കൊച്ചുത്രേസ്യ തങ്കച്ചൻ നിർവഹിച്ചു.

അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൻ്റെ 24-25 ജനകീയാസൂത്രണ പദ്ധതി യില് ബ്ലോക്ക് കൃഷി അസിസ്റ്റൻ്റ് ഡയറക്റ്റർ നടപ്പിലാക്കുന്ന ' ഗ്രൂപ്പുകൾക്ക് ഹൈബ്രിഡ് പച്ചകറി തൈകൾ വിതരണത്തിൻ്റെ ഉദ്ഘാടനം വൈസ് പ്രസിഡൻ്റ് ശ്രീ ബിജു കാവുങ്ങയുടെ അദ്ധ്യക്ഷതയിൽ ബഹു പ്രസിഡൻ്റ് ശ്രീമതി കൊച്ചുത്രേസ്യ തങ്കച്ചൻ നിർവഹിച്ചു.
കറുകുറ്റി പച്ചക്കറി ക്ലസ്റ്റർ കൺവീനർ ശ്രീമതി ലൂസി വർഗീസിനാണ് തൈകൾ നൽകി ഉദ്ഘാടനം ചെയ്തത്.
പ്രസ്തുത ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷമാരായ ശ്രീമതി ലാലി ആൻ്റു 
ശ്രീമതി സരിത സുനിൽ ,ശ്രീ മനോജ് മുല്ലശേരി,,ബ്ലോക്ക് മെമ്പർമാർ,കൃഷി ഓഫീസർമാർ,8 പഞ്ചായത്തുകളിലെയും പച്ചക്കറി ക്ലസ്റ്റർ കൺവീനർ മാർ ആശംസകൾ നേർന്നു

പരിപാടിയിൽ കൃഷി അസിസ്റ്റൻ്റ് ഡയറക്റ്റർ ശ്രീമതി ബീത്തി ബാലചന്ദ്രൻ സ്വാഗതം ആശംസിച്ചു


Comment As:

Comment (0)