ദേശീയ പാതയിൽ തടി ലോറിയുടെ ടയർ പൊട്ടി. വൻ അപകടം ഒഴിവായി.


അങ്കമാലി: ദേശീയപാതയിലെ കരയംപറമ്പ് പാലത്തിന് മുകളിൽ തൃശൂർ ഭാഗത്തുനിന്ന് അങ്കമാലിയിലേക്ക് വരികയായിരുന്ന തടി കയറ്റി വന്ന ലോറിയുടെ ടയർ പൊട്ടിയതിനെ തുടർന്ന് അപകടാവസ്ഥ സൃഷ്ടിച്ചു.
ടയർ പൊട്ടിയതോടെ ലോറിയുടെ നിയന്ത്രണം ഭാഗികമായി നഷ്ടപ്പെട്ടെങ്കിലും ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ വാഹനം സുരക്ഷിതമായി നിയന്ത്രണവിധേയമാക്കാനായി. സംഭവത്തിൽ വാഹനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചെങ്കിലും ഡ്രൈവറും ക്ലീനറും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ അൽപസമയം ഗതാഗത തടസ്സം അനുഭവപ്പെട്ടെങ്കിലും പിന്നീട് സ്ഥിതി സാധാരണ നിലയിലായി. വിവരമറിഞ്ഞെത്തിയ അധികൃതർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
വൻ ദുരന്തത്തിന് ഇടയാക്കാവുന്ന സാഹചര്യമാണ് ഉണ്ടായതെങ്കിലും വലിയ അപകടം ഒഴിവായത് ആശ്വാസമായി.


Comment As:

Comment (0)