ഹരിത കർമ്മ സേനാംഗങൾക്ക് മഴക്കോട്ടുകളും ശുചീകരണ സാമഗ്രികളും ബി.ജെ.പി അങ്കമാലി കമ്മിറ്റി വിതരണം ചെയ്തു
217
അങ്കമാലി :ജൂൺ 5
ലോക പരിസ്ഥിതി ദിനത്തിൽ ബിജെപി അങ്കമാലി മുനിസിപ്പാലിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അങ്കമാലി നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് മഴക്കോട്ടുകളും ശുചീകരണ സാമഗ്രികളും വിതരണം ചെയ്തു.
പ്രകൃതിയെ പരിപാലിക്കുന്നതും
മലിനമാക്കാതെ സംരക്ഷിക്കുന്നതും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാണ്.
പരിസ്ഥിതി സംരക്ഷണത്തിനായി പ്രവർത്തിക്കുന്നവരെ ചേർത്ത് പിടിയ്ക്കേണ്ടത് ഇന്നിന്റെ ആവശ്യവും ആണ്
പരിപാടിയിൽ ശ്രീ രാഹുൽ പാറക്കടവ്, എം എ ബ്രഹ്മരാജ്,ശ്രീമതി സുപ്രിയ സത് വ, സന്ദീപ് ശങ്കർ, സുഭാഷ് വി എൻ എന്നിവർ പങ്കെടുത്തു.
റിപ്പോർട്ടർ രജ്ഞിനി വിൽസൺ



