സൗജന്യമായി മെഡിക്കൽ ക്യാമ്പുമായി പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത്

 

*സൗജന്യ മെഡിക്കൽ ക്യാമ്പുമായി പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത്*

* സന്നദ്ധ സംഘടനയായ പ്ലാൻ അറ്റ് എർത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പ് കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും

 

മത്സ്യ തൊഴിലാളികൾക്കായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പുമായി പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത്. സന്നദ്ധ സംഘടനയായ പ്ലാൻ അറ്റ് എർത്തുമായി സഹകരിച്ച് നടപ്പാക്കുന്ന ക്യാമ്പ് ജൂലൈ 24-ന് നടക്കും. 

സൗജന്യ കിഡ്നി രോഗ നിർണയം, നേത്രപരിശോധന, ജനറൽ മെഡിക്കൽ ക്യാമ്പ് എന്നിവയാണ്  ക്യാമ്പിൻ്റെ ഭാഗമായി നടക്കുക. ജൂലൈ 31-ന് ട്രോളിംഗ് നിരോധനം അവസാനിക്കുന്നതിന് മുൻപായി മത്സ്യ തൊഴിലാളികളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികൾകൾക്കും കുടുംബത്തിനും പുറമേ പഞ്ചായത്തിലെ മറ്റുള്ളവർക്കും പങ്കെടുക്കാൻ കഴിയും.

രാവിലെ ഒൻപത് മുതൽ ഉച്ചക്ക് ഒന്ന് വരെ മുനമ്പം ശ്രീകൃഷ്ണ ഓഡിറ്റോറിയത്തിൽ നടക്കുന്ന  ക്യാമ്പ് കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രമണി അജയൻ മുഖ്യാതിഥിയാകും.

കിഡ്നി രോഗ ക്യാമ്പിന് കളമശേരി ശിഹാബ് തങ്ങൾ ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹെൽത്ത് കെയർ ട്രസ്റ്റാണ് നേതൃത്വം നൽകുന്നത്.   10 അംഗ സംഘമാണ് ഇതിനായി പള്ളിപ്പുറത്ത് എത്തുക. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ 15 അംഗ സംഘമാണ് നേത്ര പരിശോധന ക്യാമ്പ് നടത്തുന്നത്. തിരഞ്ഞെടുക്കുന്നവർക്ക് സൗജനു നേത്ര ശസ്ത്രക്രിയകൾ ലഭിക്കും. എസ്.എൻ മെഡിക്കൽ കോളേജിലെ അഞ്ച് അംഗ ടീം ജനറൽ മെഡിക്കൽ ക്യാമ്പിനും നേതൃത്വം നൽകും. 

മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കടലിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ശ്രദ്ധേയരായ സന്നദ്ധ സംഘടനയായ പ്ലാൻ അറ്റ് എർത്താണ് ക്യാമ്പിന്റെ മുഖ്യ സംഘടകർ. ആദ്യം ബുക്ക് ചെയ്യുന്ന 150 പേർക്ക് മുൻഗണനയുണ്ടായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. രജിസ്ട്രേഷനായി 7994388262, 8943575646 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


Comment As:

Comment (0)