മാലിന്യം തള്ളിയവരെ പിടി കൂടി 2 ലക്ഷം' രൂപ പിഴ അടപ്പിച്ച് : മരട് നഗരസഭ
മാലിന്യം തള്ളിയവരെ പിടികൂടി 2 ലക്ഷം രൂപ പിഴ അടപ്പിച്ച്
മരട് നഗരസഭ
മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂളിന് സമീപമുള്ള റോഡിൽ മാലിന്യം തള്ളിയവരെ പിടികൂടി മരട് നഗരസഭ ആരോഗ്യവിഭാഗം. കഴിഞ്ഞദിവസം ഗ്രിഗോറിയർ സ്കൂളിന് സമീപമുള്ള റോഡിൽ മാലിന്യം തള്ളിയിട്ട് കടന്നു കളഞ്ഞ ഇവരെ ദൃക്സാക്ഷികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടുപിടിച്ചത്.
മാലിന്യം തള്ളാൻ ഉപയോഗിച്ച ലോറി കണ്ടെത്തുകയും തൃപ്പൂണിത്തുറ സ്വദേശികളായ ഇവരെ പിടികൂടുകയും ചെയ്തു. രണ്ടുലക്ഷം രൂപ പിഴ ഇവരിൽ നിന്ന് ഈടാക്കി.
നഗരസഭ ക്ലീൻ സിറ്റി മാനേജർ പ്രേംചന്ദ്, ഹെൽത്ത് ഇൻസ്പെക്ടർ ഇൻ ചാർജ് ഹുസൈൻ,പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എ എസ് അനീസ്, വിനു മോഹൻ, കെ ആർ ഹനീസ്, അബ്ദുൽ സത്താർ, അഞ്ചു എന്നിവരുടെ നേതൃത്വത്തിലാണ് മാലിനും തള്ളിയവരെ പിടികൂടിയത്.
നഗരസഭ പരിധിയിൽ മാലിന്യം തളളുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും വിവരം നൽകുന്നവർക്ക് സർക്കാർ നിശ്ചയിച്ചിരിക്കുന്ന പാരിതോഷികം നൽകുമെന്നും ചെയർപേഴ്സൺ ആന്റണി ആശാംപറമ്പിൽ അറിയിച്ചു.