തിരുമേനി മുതുവത്ത് സ്വകാര്യ ബസ് തോട്ടിലേക്ക് മറിഞ്ഞു അഞ്ചു പേർക്ക് പരിക്ക്.

 


*തിരുമേനി മുതുവത്ത് സ്വകാര്യ ബസ് തോട്ടിലേക്ക് മറിഞ്ഞു*

 

ചെറുപുഴ :

പശ്ചിമഘട്ട മലനിരകളിലെ തിരുമേനി ഗ്രാമത്തിൽ മുതുവത്ത് സ്വകാര്യ ബസ് തോട്ടിലേക്ക് മറിഞ്ഞു

അഞ്ചു പേർക്ക് പരുക്കേറ്റു

പരുക്കേറ്റവരെ ചെറുപുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുതുവത്തു നിന്നും തിരുമേനി ചെറുപുഴ വഴി പയ്യന്നൂർക്ക് പുറപ്പെട്ട സ്വകാര്യ ബസാണ് കനത്ത മഴയിലും മൂടൽ മഞ്ഞിലും നിയന്ത്രണം വിട്ടു തോട്ടിലേക്ക് മറിഞ്ഞത്

ബസിൽ യാത്രക്കാർ കുറവായിരുന്നത് ദുരന്തത്തിൻ്റെ ആഘാതം കുറച്ചു

പത്തു പേർ മാത്രമേ യാത്രക്കാരായി ഉണ്ടായിരുന്നുള്ളു

സംഭവമറിഞ്ഞ് വൻജനാവലി സ്ഥലത്ത് തടിച്ചു കൂടി


ചെറുപുഴ പൊലിസും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി


Comment As:

Comment (0)