സാജു ഏനായിക്ക് കല്ലറക്കൽ ഫൗണ്ടേഷൻ്റെ ആദരവ് ഓഗസ്റ്റ് 9 നു . Dist ൽവച്ച് നടക്കുന്ന പ്രോഗ്രാമിൽ ആദരിക്കപ്പെടുന്നു

സാജു ഏനായിക്ക് 
കല്ലറക്കൽ ഫൗണ്ടേഷന്റെ ആദരവ്. ഓഗസ്റ്റ് 9 നു DiST ൽ വെച്ച് നടക്കുന്ന പ്രോഗ്രാമിൽ ആദരിക്കപെടുന്നു. 

സാജു  ഏനായി (കലാകൗമുദി  അങ്കമാലി & കാലടി ബ്യൂറോ ചീഫ്,  അങ്കമാലി ന്യൂസ്‌ ക്ലബ്‌  സെക്രട്ടറി, കാലടി പ്രസ് ക്ലബ്‌ ജോയിന്റ് സെക്രട്ടറി).* 

   *നാല് പതിറ്റാണ്ടായി  സാമൂഹിക, മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നു.  വാർത്തകളിലൂടെ ഒട്ടേറെ ജനകീയ വിഷയങ്ങൾ വെളിച്ചത്ത് കൊണ്ടുവരാനും അനുകൂലമായ സത്വര നടപടികൾക്കും  തന്റെ തൂലികയിലൂടെ സാധിച്ചിച്ചുട്ടുണ്ട്. ദീപിക, മെട്രോ വാർത്ത തുടങ്ങി വിവിധ പത്രങ്ങളുടെ  അങ്കമാലി ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്.* 

   *നവമാധ്യമ പ്രവർത്തനങ്ങളിലും ശ്രദ്ധേയനാണ്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി വിവിധ കർമ്മ രംഗങ്ങളിൽ ശ്രദ്ധേയരായ ഇരുന്നൂറോളം പേർക്ക് ആദരവ് പുരസ്‌കാരങ്ങൾ നൽകി എന്നതും  ശ്രദ്ധേയമാണ്. ഹൈസ്കൂൾ കാലഘട്ടം മുതൽ നിരവധി സാമൂഹിക, സാംസ്‌കാരിക, സന്നദ്ധ സേവന  രംഗങ്ങളിലും സജീവമാണ്.*


Comment As:

Comment (0)