സാജു ഏനായിക്ക് കല്ലറക്കൽ ഫൗണ്ടേഷൻ്റെ ആദരവ് ഓഗസ്റ്റ് 9 നു . Dist ൽവച്ച് നടക്കുന്ന പ്രോഗ്രാമിൽ ആദരിക്കപ്പെടുന്നു
സാജു ഏനായിക്ക്
കല്ലറക്കൽ ഫൗണ്ടേഷന്റെ ആദരവ്. ഓഗസ്റ്റ് 9 നു DiST ൽ വെച്ച് നടക്കുന്ന പ്രോഗ്രാമിൽ ആദരിക്കപെടുന്നു.
സാജു ഏനായി (കലാകൗമുദി അങ്കമാലി & കാലടി ബ്യൂറോ ചീഫ്, അങ്കമാലി ന്യൂസ് ക്ലബ് സെക്രട്ടറി, കാലടി പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി).*
*നാല് പതിറ്റാണ്ടായി സാമൂഹിക, മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നു. വാർത്തകളിലൂടെ ഒട്ടേറെ ജനകീയ വിഷയങ്ങൾ വെളിച്ചത്ത് കൊണ്ടുവരാനും അനുകൂലമായ സത്വര നടപടികൾക്കും തന്റെ തൂലികയിലൂടെ സാധിച്ചിച്ചുട്ടുണ്ട്. ദീപിക, മെട്രോ വാർത്ത തുടങ്ങി വിവിധ പത്രങ്ങളുടെ അങ്കമാലി ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്.*
*നവമാധ്യമ പ്രവർത്തനങ്ങളിലും ശ്രദ്ധേയനാണ്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി വിവിധ കർമ്മ രംഗങ്ങളിൽ ശ്രദ്ധേയരായ ഇരുന്നൂറോളം പേർക്ക് ആദരവ് പുരസ്കാരങ്ങൾ നൽകി എന്നതും ശ്രദ്ധേയമാണ്. ഹൈസ്കൂൾ കാലഘട്ടം മുതൽ നിരവധി സാമൂഹിക, സാംസ്കാരിക, സന്നദ്ധ സേവന രംഗങ്ങളിലും സജീവമാണ്.*



