ലൈസൻസ് ഇല്ലാതെ വിദേശ റിക്രൂട്ട്മെൻ്റ് 5 കോടിയിലധികം രൂപയുടെ തട്ടിപ്പ് ബാലനഗർ CS Tബ്രദേഴ്സ് അഴിയെണ്ണു മോ?
അങ്കമാലി: വിദേശ റിക്രൂട്ടിംഗിൻ്റെ പേരിൽ മലപ്പുറം, തൃശൂർ സ്വദേശികൾ നൂറിലധികം ഉദ്യോഗാർത്ഥികളിൽ നിന്ന് തട്ടിയെടുത്ത് ഒളിവിൽ പോയതിൻ്റെ പേരിൽ മൂക്കന്നൂർ ബാലനഗർ സി.എസ്, ടി ബ്രദേഴ്സിൻ്റെ പങ്ക് കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി, ബാലനഗർ ഐ.ടി, സി യിൽ നിന്ന് പുറത്ത് പോയ ഒരു പുരോഹിതൻ്റെ പേരിൽ എടുത്തിരുന്ന വിദേശ റിക്രൂട്ടിംഗ് ലൈസൻസ് അദ്ദേഹത്തിൻ്റെ ചുമതല ഒഴിഞ്ഞതിന് ശേഷം മറ്റൊരു പുരോഹിതന് നൽകിയെങ്കിലും നിർഭാഗ്യവശാൽ അദ്ദേഹം അസുഖബാധിതനായി മരണപ്പെട്ടു, നിയമപ്രകാരം പ്രസ്തുത ലൈസൻസ് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിൻ്റെ കീഴിലുള്ള വിദേശ റിക്രൂട്ടിംഗ് വിഭാഗത്തിലേക്ക് സറണ്ടർ ചെയ്യാതെ അതായത് നിയമപരമായി അസാധുവായ ലൈസൻസ് മലപ്പുറം സ്വദേശിക്ക് ലക്ഷങ്ങൾ വാങ്ങി നൽകി മൂക്കന്നൂർ ബാല നഗറിൻ്റെ വിശ്വാസ്യത മുതലെടുത്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടികൾ വാങ്ങി നാളിതുവരെയായിട്ടും ആർക്കും വർക്ക് പെർമിറ്റും തൊഴിൽവിസയും നൽകിയിട്ടില്ല, ചിലർക്ക് നൽകിയതാകട്ടെ വ്യാജ വർക്ക് പെർമിറ്റും,, ഇതു സംബന്ധിച്ച് എല്ലാ രേഖകളും രഹസ്യാന്വേഷണ വകുപ്പ് സമാഹരിച്ചു കഴിഞ്ഞു തൊഴിലന്വേഷകരിൽ നിന്ന് പരാതികൾ ലഭ്യമാകുന്നതനുസരിച്ച് പോലീസ് നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോലിസ് വൃത്തങ്ങൾ വ്യക്തമാക്കി



