ചെങ്ങമനാട് സ്കൂളിൽ വർണ്ണപ്പകിട്ടാർന്ന പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു.

.

ചെങ്ങമനാട്: ഗവ: എൽ.പി സ്കൂളിൽ 
പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം
 അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെർളി കപ്രശ്ശേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സെബ മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി. 
1984 എസ്.എസ്.എൽ.സി ബാച്ച് കുട്ടികൾക്കായി ഏർപ്പെടുത്തിയ പഠനോപകരണം സമിതി സെക്രട്ടറി 
ടി.വി. രഘുനാഥൻ വിതരണം ചെയ്തു. ചെങ്ങമനാട് എസ്.ഐ എം.എ. നൗഷാദ് സൈബർ സുരക്ഷ പ്രതിജ്ഞയും, ഹെൽത്ത് ഇൻസ്പെക്ടർ എൽദോ.പി. ഹോർമിസ് ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി. 
ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീദേവി മധു, വാർഡ് അംഗം സി.പുഷ്പൻ, ഹെഡ്മിസ്ട്രസ് ആർ.രജനി, സഹകരണ ബാങ്ക് പ്രസിഡൻ്റ് എം.കെ. അസീസ്, 
സജീന സുബൈർ, ഷിഹാബ് കുന്നത്ത്, രാജി ആൻ്റണി, വിജിത വിനോദ്, അശ്വതി മഹേശ്വരൻ, സി.എസ്. അസീസ്, പി.എസ്. അമ്പാടി, ഉമേഷ് ശിവൻ, മുഹമ്മദലി ചെങ്ങമനാട്, കെ.വി. ആൻ്റണി, സുനന്ദ എന്നിവർ സംസാരിച്ചു.

 


Comment As:

Comment (0)