യൂദാപൂരം പളളിയുടെ പുതിയ സിമിത്തേരി പണിയുന്നതിനെതിരെ പ്രതിഷേധ ധർണ്ണ നടത്തി.
അങ്കമാലി: മൂക്കന്നൂർ വെസ്റ്റ് റസിഡന്റ്സ് അസോസിയേഷന്റെയും പരിസരവാസികളുടെയും നേതൃത്വത്തിൽ മൂന്ന് പൂ നെൽകൃഷി ചെയ്യുന്ന മൂക്കന്നൂർ കിടങ്ങൂർ പാടശേഖരത്തിൽ തുറവൂർ പഞ്ചായത്തിലെ യൂദാപുരം പള്ളിയുടെ പുതിയ സിമിത്തേരി പണിയുന്നതിനുള്ള അനധികൃത നിർമ്മാണത്തിനെതിരെ പ്രതിഷേധ ധർണ്ണ നടത്തി .
ധർണ്ണ ഉദ്ഘാടനം വാർഡ് മെമ്പർ ടി. ഒ. മത്തായി നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഫ്രാൻസിസ് പുറത്തൂർ, സെക്രട്ടറി സിജോ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
നിലവിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി പ്രസ്തുത സെമിത്തേരിക്ക് ജില്ലാ കളക്ടർ അനുമതി നിഷേധിച്ചിട്ടുള്ളതാണ്. ഈ തീരുമാനം വീണ്ടും പരിശോധിച്ച് സിമത്തേരി പണിയാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്.
ധർണ്ണയ്ക്കുശേഷം അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും ചേർന്ന് സ്ഥലം എംഎൽഎയും മന്ത്രിയുമായ റോജി എം. ജോണിന് നിവേദനം നൽകി.
ഭാവി തലമുറയ്ക്ക് ദോഷകരമായി ഭവിക്കുന്ന ഇത്തരം പ്രവർത്തികൾക്ക് അനുമതി നൽകരുതെന്നും ജനദ്രോഹ നടപടികൾ ഉണ്ടായാൽ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.



