അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റായി എൻ.വി പോളച്ചനെ തെരഞ്ഞെടുത്തു.
അങ്കമാലി: അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റായി എൻ.വി പോളച്ചനെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ ഡെന്നി പോൾ, ജന.സെക്രട്ടറി, ബിജു പൂപ്പത്ത്, ബെന്നി കുര്യാക്കോസ് വൈസ് പ്രസിഡണ്ടുമാർ മനോജ് അലക്സ് മംഗലി, ജോബി നെല്ലിശ്ശേരി സെക്രട്ടറിമാർ,ജോഷിജോർജ് ,ട്രഷറർ . ജൂൺ 12 വെള്ളിയാഴ്ച വൈകിട്ട് 7ന് വ്യാപാര ഭവനിൽ നടക്കുന്ന ചടങ്ങിൽ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും . സ്ഥാനാരോഹണ സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് പിസി ജേക്കബ്ബ് ഉദ്ഘാടനം ചെയ്യും. ജോണി കുര്യാക്കോസ് അധ്യക്ഷതവഹിക്കും. ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന് വ്യാപാരിസമൂഹത്തിന്റെ ആദരവ് നൽകും . ഐഐടി ജെ ഇ ഇ എൻട്രൻസ് പരീക്ഷയിൽ കേരളത്തിൽ നിന്നും ഒന്നാം റാങ്കും ഇന്ത്യയിൽ 134 ആം റാങ്കും കരസ്ഥമാക്കിയ അങ്കമാലി നിയോജക മണ്ഡലം അമലാപുരം സ്വദേശി റോഷൻ മാത്യു, നാഷണൽ ആം റെസിലിംഗ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഡോൺ റോബി എന്നിവരെ മന്ത്രി പുരസ്കാരങ്ങൾ നൽകി ആദരിക്കും. അംഗങ്ങളുടെ മക്കളിൽ നിന്നും SSLC, CBSE, ICSE,+2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കും.
മെട്രോ റെയിൽ ബൈപ്പാസ് പദ്ധതികൾ മുന്നിൽ കണ്ടുകൊണ്ട് അങ്കമാലിയെ എറണാകുളം തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന വാണിജ്യ തലസ്ഥാനമാക്കി മാറ്റുന്നതിന് വേണ്ട കർമ്മ പദ്ധതികൾക്ക് രൂപം കൊടുക്കും. വ്യാപാരികളുടെ സഹകരണത്തോടെ വ്യാപാരസമുച്ചയങ്ങളും പാർക്കിംഗ് കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിക്കും. നവമാധ്യമങ്ങളുടെ സഹായത്തോടെ അങ്കമാലിക്ക് നഷ്ടപെട്ട പല വ്യാപാരങ്ങളും തിരിച്ചു കൊണ്ടുവരുന്നതിനുംവ്യാപാരി സൗഹൃദ പട്ടണമായി അങ്കമാലി യെ മാറ്റുന്നതിനുമായി പരിശ്രമിക്കും. അംഗങ്ങൾ ഡിജിറ്റൽ സാങ്കേതീക വിദ്യയിലൂടെ വ്യാപാര ഉയർച്ച കൈവരിക്കുന്നതിനും , വ്യാപാരം നിലനിർത്തുന്നതിനും വേണ്ട പരിശീലനം നൽകും . 70 വയസ്സ് കഴിഞ്ഞ് വ്യാപാരത്തിൽ നിലനിൽക്കുന്ന വ്യാപാരികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിക്കും. വ്യാപാരികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്തും



