ഇല്ലിത്തോട് ഗവ. യു.പി സ്കൂളിൽ പ്രീ-പ്രൈമറി കുട്ടികൾക്ക് പഠനസാമഗ്രികൾ വിതരണം ചെയ്തു
23
ഇല്ലിത്തോട്: 2026-27 അധ്യയനവർഷത്തെ എൽ.കെ.ജി (LKG), യു.കെ.ജി (UKG) കുട്ടികൾക്കായുള്ള പഠനസാമഗ്രികളുടെ വിതരണം സ്കൂൾ അസംബ്ലിയിൽ വെച്ച് നടന്നു. മൂന്ന് ടേമുകളിലേക്കാവശ്യമായ പഠനസാമഗ്രികളാണ് കുട്ടികൾക്ക് പൂർണ്ണമായും സൗജന്യമായി വിതരണം ചെയ്തത്.
ജസ്റ്റിസ് പ്രൊട്ടക്ഷൻ കൗൺസിൽ (നീതി സംരക്ഷണ സമിതി) ഭാരവാഹികളുടെ നേതൃത്വത്തിലാണ് പഠനസാമഗ്രികളും പുസ്തകങ്ങളും വിതരണം ചെയ്തത്. ചടങ്ങിൽ ജസ്റ്റിസ് പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡന്റ് മനോജ് നാലപ്പാടൻ, സെക്രട്ടറി നഥാനിയൽ തോമസ്, ജോയിന്റ് സെക്രട്ടറി അനന്തു മോഹനൻ എന്നിവർ പങ്കെടുത്തു.
പ്രീ-പ്രൈമറി വിഭാഗത്തിലെ കുരുന്നുകൾക്ക് ആവശ്യമായ പഠനസാമഗ്രികൾ നൽകി സഹായിച്ചതിന് വിദ്യാലയത്തിന്റെ പേരിലുള്ള നന്ദിയും കടപ്പാടും അധികൃതർ ചടങ്ങിൽ അറിയിച്ചു.



