ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്തു.


    നീരീശ്വരം: ജീവനേയും , ജീവിതത്തേയും, സമൂഹത്തേയും, ശക്തിപ്പെടുത്തുക എന്ന ദൗത്യം മുൻനിർത്തിക്കൊണ്ട് ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ അങ്കമാലി നിയോജക മണ്ഡലം പ്രവർത്തന ഉദ്ഘാടനം പുതുപ്പള്ളി എംഎൽഎ ശ്രീ ചാണ്ടി ഉമ്മൻ ഓൺലൈനായി നിരീശ്വരം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ 27 /6/ 26 ശനിയാഴ്ച മൂന്നുമണിക്ക് കൂടിയ പൊതുയോഗത്തിൽ വച്ച് നിർവഹിച്ചു.
      സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടും മലയാറ്റൂർ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ടയേർഡ് പ്രിൻസിപ്പലുമായ ശ്രീ കെ ജെ പോൾ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ഡയറക്ടർ ബോർഡ് മെമ്പർ ശ്രീ പോൾസൺ കാളാം പറമ്പിൽ ആമുഖപ്രഭാഷണം നടത്തുകയും പ്രസിദ്ധ നാടക രചയിതാവും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ ശ്രീമൂലനഗരം മോഹനൻ പൊതുയോഗത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
  മനുഷ്യ ജീവൻ്റെ വിലയും മൂല്യങ്ങളും തിരിച്ചറിഞ്ഞുകൊണ്ട് വിവിധ ജീവിതാവസ്ഥകളിൽ കൈത്താങ്ങുമായി കഴിയുന്ന രീതിയിൽ വ്യക്തിജീവിത സാഹചര്യങ്ങളിൽ ഇടപെടുക എന്ന ലക്ഷ്യത്തിൽ ഊന്നിയ പ്രവർത്തന രീതിയാണ് ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ലക്ഷ്യമിടുന്നതെന്നും, വയോജനങ്ങൾക്ക് ശിഷ്ടകാലം പ്രയാസരഹിതവും സന്തോഷകരവുമായ സാഹചര്യങ്ങൾ ഒരുക്കുന്നതിന് പുതിയ കർമ്മ പദ്ധതികളും രൂപീകരിച്ച നടപ്പിലാക്കുമെന്ന് ഭാരവാഹികൾ അറിയിക്കുകയുണ്ടായി.
ഫൗണ്ടേഷന്റെ .ആദ്യ പ്രവർത്തനം എന്നോണം എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകി അനുമോദിക്കുകയും പ്രദേശത്തെ പുതിയ വ്യവസായ സംരംഭകർ മികച്ച കർഷകർ തുടങ്ങിയവരെ പൊതുയോഗത്തിൽ ആദരിക്കുകയുണ്ടായി.
 ശ്രീ സ്റ്റീഫൻ മാടവന ,ശ്രീ ഏലിയാസ്, ശ്രീ ബിജു ചിറയത്ത് എന്നിവർ യോഗത്തിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
          റിപ്പോർട്ടർ:  സാജു തനിലം


Comment As:

Comment (0)