കൊച്ചിക്ക് പുതുമകളോടെ, (IFE) ഇൻ്റർനാഷണൽ ഫാഷൻ എൻറർടൈമെൻ്റ് 'ഒപ്പം ലഹരിവിരുദ്ധ പോരാട്ടവും,
കൊച്ചി: അറബിക്കടലിൻ്റെ റാണിയായ കൊച്ചിയിൽ സൗന്ദര്യാസ്വാദകർക്ക് വേണ്ടി ഫാഷൻ ഷോകളും ഡിസൈനർ ഷോകളും ലഭ്യമായിട്ടുണ്ടെങ്കിൽ ഒബ്രോൺമാളിൽ നടന്ന ഇൻ്റർനാഷണൽ ഫാഷൻ എൻറർടൈമെൻ്റ് സൗന്ദര്യബോധത്തിനൊപ്പം ഇന്ന് സമുഹം ഏറ്റവും ഭയക്കുന്നതും നേരിടേണ്ടതുമായ മയക്കുമരുന്നിൻ്റെ ഉപയോഗത്തിനും വിപണനത്തിനും എതിരെ കേരള സർക്കാർ നടത്തുന്ന യുദ്ധത്തിനൊപ്പം ഒരു സന്ദേശം കൂടി പങ്കുവക്കാനുള്ള വേദിയാക്കി മാറ്റാൻ സാധിച്ചു എന്നതിൽ പുതുതലമുറക്കൊപ്പം കൊച്ചിയും ഭാഗവാക്കായ്, ഇതിനോടകം 70 ഓളം പ്രോഗ്രാം വിജയകരമായി മാനേജിംഗ് ഡയറക്ടർ നിഷാന്ത് SS, ഡയറക്ടർ ഐശ്വര്യ ശിവ ശിവകുമാർ എന്നിവർ ചേർന്ന് നടത്തിയിട്ടുണ്ട് ഒബ്രോൺമാളിൽ വച്ച് നടത്തിയ ഡിസൈനർ ഷോ തൃക്കാക്കര എം.എൽ.എ ശ്രീമതി ഉമാ തോമസ് ഉത്ഘാടനം ചെയ്ത ചടങ്ങിൽ പുതിയ തലമുറക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി ഒരു ശക്തമായ ബോധവൽക്കരണം നടത്തിയത് കേരള സംസ്ഥാന എക്സൈസ് സേനയിലെ മികച്ച പ്രഭാഷകനായ ശ്രീകണ്ണൻ എന്ന ഓഫിസർ ആയിരുന്നു.ഓപ്പറേഷൻ തൂഫാൻ എന്തിന് വേണ്ടിയാണെന്നും അതിൽ എല്ലാവരും പങ്കാളികളാവേണ്ടതായ ആവശ്യത്തെ കുറിച്ചും വിശദമായി സംസാരിച്ചു.ചടങ്ങിൽ മുഖ്യ അഥിതിയായ് MJWu (മീഡിയ ആൻ്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ്റെ ) സംസ്ഥാന സിക്രട്ടറിയും MJWU വിൻ്റെ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ നടത്തുന്ന ത്രിവൽസര ക്യാമ്പയിൻ പ്രൊജക്ടായ ഷൂട്ട് @ ഡ്രഗ്സ് പദ്ധതിയുടെ ചീഫ് കോർഡിനേറ്ററായ ശ്രീമതി കാവ്യാ അന്തർജനം, ഒബ്രോൺ മാൾ ജനറൽമാനേജർ, ശ്രീ മോനു നായർ,, പ്രൈം ഇന്ത്യ ചാനൽ ബ്യൂറോ ഹെഡ് സജിനുണ്ണി സീരിയൽ നടൻ പ്രിൻസ് കോൺഗ്രസ് പ്രവർത്തകനും സംവിധായകനുമായ അരുൺ തുടങ്ങിയവരും പങ്കെടുത്തു കൂടാതെ വരുന്ന സെപ്റ്റംബർ 13 നു മിസ് കേരള സീസൺ 2 നടക്കുന്നതാണെന്നും സംഘാടകർ അറിയിപ്പ് നൽകി



