അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ ഓണം ഫിയസ്റ്റ ആരംഭിച്ചു.


അങ്കമാലി:അങ്കമാലി മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഷോപ്പിംഗ് ഉത്സവം ഓണം ഫിയസ്റ്റ 2026 ആരംഭിച്ചു.ആഗസ്ത്31 വരെയാണ് കാലാവുധി . ഈ ഉത്സവകാലത്ത് അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ അംഗങ്ങളുടെ സ്ഥാപനങ്ങളിൽ നിന്നും പർച്ചേസ് ചെയ്യുമ്പോൾ സ്ക്രാച്ച് ആൻഡ് വിൻ കൂപ്പണുകൾ ലഭിക്കും. പ്രസ്തുത കൂപ്പണുകൾ സ്ക്രാച്ച് ചെയ്ത് അപ്പോൾ തന്നെ സമ്മാനങ്ങൾ നേടാവുന്നതാണ്. ഗോൾഡ് കൊയിനുകൾ, മൈക്രോവേവ് ഓവനുകൾ, മിക്സർ ഗ്രൈൻഡറുകൾ, എയർ ഫ്രയറുകൾ, ടവർ ഫാനുകൾ, 500 രൂപയുടെയും 200 രൂപയുടെയും ക്യാഷ് വൗച്ചറുകൾ കൂടാതെ മുപ്പതിനായിരത്തിൽപരം പ്രോത്സാഹന സമ്മാനങ്ങളും സംഘടന ഒരുക്കിയിരിക്കുന്നു. ഓണം ഫിയസ്റ്റ 2026 ന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ റീത്ത പോൾ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡണ്ട് എൻ വി പോളച്ചൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ തോമസ് കുര്യാക്കോസ്, മുൻ പ്രസിഡണ്ടുമാരായ സാജു ചാക്കോ, ജോണി കുര്യാക്കോസ്, മറ്റു ഭാരവാഹികളായ ഡെന്നി പോൾ, ജോഷി ജോർജ്, ബിജു പൂപ്പത്ത്, ബെന്നി കുര്യാക്കോസ്, മനോജ് അലക്സ്, ജോബി നെല്ലിശ്ശേരി എന്നിവർ പ്രസംഗിച്ചു. ഈ കാലയളവിൽ അങ്കമാലിയിൽ പ്രവർത്തിക്കുന്ന പേയ്& പാർക്കുകളുമായി സഹകരിച്ച് കൂടുതൽ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കുവാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. ഇത്തരം പാർക്കിംഗ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യുന്ന വണ്ടികളുടെ പാർക്കിംഗ് ഫീസ് സാധനങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ അതാത് സ്ഥാപനങ്ങളിൽ നിന്നും തിരികെ നൽകുന്നതായിരിക്കും.


Comment As:

Comment (0)