മുല്ലപെരിയാർ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണം - ജനസംരക്ഷണ സമിതി

മുല്ലപെരിയാർ :
 പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണം.

*ജനസംരക്ഷണസമിതി* 
മുല്ലപെരിയാർ അണക്കെട്ട് വിഷയം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കണമെന്ന്  ജന സംരക്ഷണ സമിതി  ജനറൽബോഡിയോഗം ആവശ്യപ്പെട്ടു. വിഷയത്തിൽ എം.എൽ.എ, എം പി ,മറ്റു ജനപ്രതിനിധികളുടേയും, മുഴുവൻ രാഷ്ട്രീയപാർട്ടികളുടേയും മുല്ലപ്പെരിയാർ വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു . 
       അണക്കെട്ടിന്റെ അപകടാ വസ്ഥ സംബന്ധിച്ചു ള്ള മുന്നറിയിപ്പുകൾ നിരവധി വിദഗ്ധ സമിതികൾ ചൂണ്ടി കാണിച്ചിട്ടും തമിഴ്നാട് സർക്കാർ തുടർന്നുവരുന്ന ധി ക്കാരപരവും ഏകപക്ഷീയവുമായ നിലപാടുകളും കേരളത്തിലെ മാറി മാറി വരുന്ന സർക്കാരുകൾ പുലർത്തുന്ന നിസ്സംഗതയും വിഷയം സങ്കീർണ്ണമാ ക്കുകയാണ്.
    കേരള നിയമ സഭയിലോ മന്ത്രി സഭയിലോ അവതരിപ്പിക്കാതെ തമിഴ്നാടിന്  അനുകൂലമായി 
 പുതുക്കി നൽകിയ പാട്ടക്കരാർ റദ്ദാക്കണം. നിയമസഭയിൽ പാസ്സാകാതെ 1970 ൽ അന്നത്തെ മുഖ്യമന്ത്രി മാത്രം മുൻകൈയെടുത്ത് പുതുക്കി നൽകിയ പാട്ട കരാറിന് യാതൊരു നിയമപ്രാബല്യമോ സാധുതയോ ഇല്ല എന്ന് സുപ്രീംകോടതിയെ ബോധ്യപ്പെടുത്താൻ അടിയന്തിരമായി സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണം. കേരളത്തിന്റെ  900 ഏക്കർ സ്ഥലം വാടകയ്ക്ക് എടുത്താണ്  അണക്കെട്ട് നിർമ്മിച്ചത്. കേരളത്തിന് അവകാശപ്പെട്ട സ്ഥലത്ത്  അപകടാവസ്ഥയിലായ ഡാം  ഡീ കമ്മിഷൻ ചെയ്യാനും  പുതിയ ഡാം നിർമ്മിക്കാനും കേരളത്തിന് അവകാശമുണ്ട്. പെരിയാറിലെ ജലം  കേരളത്തിലെ കൃഷിക്ക് അനിവാര്യമാണെന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയം ഇന്നുവരെ കേരളം സുപ്രീം കോടതിയെ ബോധ്യപ്പെടുത്തിയിട്ടില്ല. 1970 ൽ പുതുക്കിയ കരാർ പ്രകാരം 30 വർഷത്തിലൊരിക്കൽ അണക്കെട്ടിന്റെ ബലക്ഷയ പരിശോധന നിർബന്ധമാണ്. 56 വർഷത്തിനുള്ളിൽ ഇന്നുവരെ  ഇങ്ങനെയൊരു പരിശോധന നടത്താൻ തമിഴ്നാട് അനുവദിച്ചിട്ടില്ല. കരാറിന്റെ ലംഘനമാണിത്. തമിഴ്നാട്ടിലെ ജനങ്ങളുടെ  കൃഷിക്ക് മുൻതൂക്കം നൽകുന്ന തമിഴ്നാട് സർക്കാരിനെ പോലെ  കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന് മുൻതൂക്കം നൽകാൻ ഇവിടുത്തെ സർക്കാരു കൾ തയ്യാറാകുന്നില്ല എന്നത് അതിശയകരമാണ്. 
 കേരളത്തിലെ ഉദ്യോഗസ്ഥരേയൊ മാധ്യമ പ്രവർത്തകരെയോ  കേരളത്തിന് അവകാശപ്പെട്ട സ്ഥലത്ത് പ്രവേശിപ്പിക്കുവാൻ പോലും തമിഴ്നാട്  അനുവദിക്കുന്നില്ല.
     കേരളത്തിന്റെ സ്ഥലത്ത് ഏകപക്ഷീയമായി കടന്നു കയറുന്ന തമിഴ്നാട് ഉദ്യോഗസ്ഥരെ  അറസ്റ്റ് ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണം.
    ശക്തമായ നിലപാട് സ്വീകരിച്ചാൽ മാത്രമേ തമിഴ്നാട് വിട്ടുവീഴ്ചക്ക് തയ്യാറാവുകയുള്ളൂ. പാട്ടക്കരാർ റദ്ദാക്കിയാൽ  കേരളത്തിന് അനുകൂലമായ വിധിയാകും സുപ്രീം കോടതിയിൽ നിന്നും ഉണ്ടാവുക.
      നിയമവിരുദ്ധമായി പുതുക്കിയ പാട്ടകരാർ കത്തിച്ചുകൊണ്ട്  ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടറിയേറ്റിനു മുന്നിലും  പ്രതിഷേധ സമരം നടത്തും. ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന തമിഴ് നാട് മുഖ്യമന്ത്രിയുടെ  കേരളത്തോടുള്ള വെല്ലുവിളിക്കെതിരെ  ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടറിയേറ്റിന് മുന്നിലും തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിയുടെ പ്രതീകാത്മക കോലം കത്തിക്കാനും തീരുമാനിച്ചതായി ചെയർമാൻ അഡ്വ.റോയ് വാരിക്കാട്ട്, ജനറൽ കൺവീനർ പി. ടി.ശ്രീകുമാർ, പി.ആർ. ഒ ഷിബു. കെ. തമ്പി എന്നിവർ  അറിയിച്ചു. നിയമ സഭ ചേരുകയും നിയമ വിരുദ്ധ പാ ട്ടക്കരാർ റദ്ദാക്കിയതായി പ്രമേയം പാസ്സാക്കുകയും വേണം. യോഗത്തിൽ ഖാലിദ് സഖാഫി, അഡ്വ. സംഗീത വിശ്വനാഥൻ, സി.എ. ജോയ്, സാജു തറനിലം, നിക്സൺ കണ്ടിരിക്കൽ, ടോ ജോ ജോസഫ് കല്ലറയ്ക്കൽ, ദീപു കരിമ്പാനി, ജെസ്സി ജോണി, സി.എൻ മണി, ശ്രീരാജ് ചിറ്റ ക്കാട്ട്, ഇ. ജി ഗീതു, ബാബു മുണ്ടയ്ക്കൽ, തോമസ് കാട്ടാക്കോട്ടിൽ, ബേബി ചെമ്പരത്തി, ഷൈന ബീവി എന്നിവർ സംസാരിച്ചു
            റിപ്പോർട്ടർ:    സാജു തറനിലം


Comment As:

Comment (0)