കൊച്ചി മെട്രോ നെടുബാശ്ശേരി വഴി അങ്കമാലിയിലേക്ക്
27
കൊച്ചി മെട്രോ അങ്കമാലിയിലേക്ക്
കൊച്ചി മെട്രോ അങ്കമാലിയിലേക്ക് നീട്ടാനുള്ള നടപടികൾക്ക് വേഗം. പദ്ധതിയുടെ ഭാഗമായി മുന്നൊരുക്ക പഠതി രേഖ (DPR) തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അങ്കമാലി വരെയുള്ള മെട്രോ വികസനവുമായി ബന്ധപ്പെട്ട് ആവശ്യമായ പഠനങ്ങളും സാധ്യതാ പരിശോധനകളും നടത്തുന്നതിനാണ് നീക്കം.
നിലവിലെ കൊച്ചി മെട്രോ ശൃംഖലയുടെ തുടർച്ചയായി അങ്കമാലിയിലേക്ക് മെട്രോ എത്തിക്കുന്നതിലൂടെ കൊച്ചി നഗരവും വിമാനത്താവള മേഖലയുമുൾപ്പെടെയുള്ള പ്രദേശങ്ങളിലെ യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.



