വയോജനോത്സവ്-2026.- മാരത്തോൺസംഘടിപ്പിച്ചു.
കാലടി :-കളിയരങ്ങ് ഓൾ ഇന്ത്യ സീനിയർ സിറ്റിസൺ അസോസിയേഷൻ ട്രസ്റ്റിൻ്റെ കഴിൽ കൂവപ്പടി - മലയാറ്റൂർ -നീലീശ്വരം പഞ്ചായത്തുകൾ സംയുക്തമായി സംഘടിപ്പിച്ച വയോജനോത്സവ് 2026 പരിപാടിയുടെ ഭാഗമായി രാവിലെ 7.30 ന് കൂപ്പടി ഗണപതി വിലാസം HSS സ്‌കൂളിൽ നിന്നും ആരംഭിച്ച മാരത്തോൺ മലയാറ്റൂർ മണപ്പാട്ട് ചിറ കവർ ചെയ്ത് മലയാറ്റൂർ പള്ളി അംഗണത്തിൽ സമാപിച്ചു 1000 ത്തോളം കുട്ടികൾ മലയാറ്റൂർ, കൂവപ്പടി , കുറിച്ചിലക്കോട് ഭാഗത്ത് നിന്നായി സ്‌കൂൾ വിദ്യാർത്ഥികളും കോളേജ് വിദ്യാർത്ഥികളും പങ്കെടുത്തു വിജയികളായ പുരുഷ വനിത കായിക താരങ്ങൾക്ക് ട്രോഫിയും മെഡലും ക്യാഷ് പൈസുകളും വിതരണം ചെയ്തു
കുറിച്ചിലക്കോട് NSS ഹാളിൽ വൈകീട്ട് 3 മണിക്ക്നടന്ന സാംസ്‌കാരിക സമ്മേളനം കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജോയി അരീക്കൽ അദ്ധ്യക്ഷനായിരുന്നു
മികച്ച കായിക താരത്തിനുള്ള ഇന്ത്യൻ നാഷ്ണൽ അവാർഡ് ജേതാവ് സുകുമാരൻ കോടനാട് സ്വാഗതവും
ഡോക്ടർ അജയ് V A (എജുക്കേഷൻ അവാർഡ് വിന്നർ 2021 & ഗുരു ശ്രേഷഠ അവാർഡ് വിന്നർ 2025 ) ഉദ്ഘാടനം ചെയ്ത വയോജനോ സവം 2026 ഫൊഫസർ സരസ്വതി ,എം എ വർഗ്ഗീസ്, ഫൊഫസർ ഹരികൃഷ്ണൻ, ഡോക്ടർ നിഥിൻ കുര്യാക്കോസ്, ഫൊഫസർ സുഭിതസലി , പ്രമുഖ വ്യവസായികളായ പ്രീതിപ്രകാശ് പറക്കാട്ട് , പവിഴം ജോർജ്ജ് പഞ്ചായത്ത് മെമ്പർ ന്മാരായ മായാ കൃഷ്ണകുമാർ സിന്ദു അരവിന്ദൻ, പൊതുപ്രവർത്തകരായ മനോജ് നാലപ്പാടൻ, നെൽസൺ മാടവന
കായിക മേഖലകളിൽ പ്രവർത്തിക്കുന്ന രമേശ് സാർ
ഫ്രണ്ടസ് കോടനാട് പ്രസിഡൻ്റ് ജോഷി, ജയാനന്ദൻ കോടനാട് സുധി കോടനാട്
കൂടാതെ 30 ഓളം കലാ-കായിക- സാംസ്‌കാരിക മേഖലകളിലെ പ്രമുഖർക്ക് അവാർഡും ട്രോഫിയും വിതരണവും ആദരവും നൽകി സ്വീകരിച്ചു.



