ശരത് രുഗ്മിണിയുടെ ‘നിഴൽനൃത്തങ്ങൾ’ പുസ്തകം; പ്രീ-ഓർഡർ ആരംഭിച്ചു
10
കൊച്ചി: ശരത് രുഗ്മിണി രചിച്ച പുതിയ പുസ്തകം ‘നിഴൽ നൃത്തങ്ങൾ’ വായനക്കാരിലേക്ക് എത്തുന്നു. K’ZERO Publication ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
സമകാലിക ജീവിതത്തെയും മനുഷ്യബന്ധങ്ങളെയും സാമൂഹിക യാഥാർഥ്യങ്ങളെയും വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന കൃതിയായാണ് പുസ്തകത്തെ പ്രസാധകർ പരിചയപ്പെടുത്തുന്നത്. ചിന്തിപ്പിക്കുകയും വായനക്കാരിൽ പുതിയ ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്ന രചനയാണ് ‘നിഴൽനൃത്തങ്ങൾ’ .
പുസ്തകത്തിന്റെ വില ₹260 ആണ്. നിലവിൽ പ്രീ-ഓർഡർ സ്വീകരിച്ചുവരുന്നു. താൽപര്യമുള്ളവർക്ക് kzeropublication.com വഴിയോ 702 538 1020 എന്ന വാട്ട്സ്ആപ്പ് നമ്പറിലൂടെയോ പുസ്തകം ഓർഡർ ചെയ്യാം.
രചന: ശരത് രുഗ്മിണി
പ്രസാധനം: K’ZERO Publication
വില: ₹260



