ബി.വി.പി സ്കൂൾ കലോത്സവം "ആരോഹൻ" ശശി കളരിയേൽ ഉദ്ഘാടനം ചെയ്യുതു..

ബി.വി.പി സ്കൂൾ കലോത്സവം ആരോഹൻ തുടങ്ങി
തൃശ്ശൂർ:, അടാട്ട് ബി.വി.പി സീനിയർ സെക്കൻ്ററി സ്കൂൾ കലോത്സവം എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ശശി കളരിയേൽ ഉദ്ഘാടനം ചെയ്തു. കലയെന്നത് കേവലം മത്സരമോ ജയ പരാജയങ്ങളോ അല്ലെന്നും വർണ്ണങ്ങളുടെയും ഈണങ്ങളുടെയും സർഗാത്മകതയുടെ ആവിഷ്കാരമാണ് കലോത്സവങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. തോൽവികളിൽ നിരാശരാകാതെ വിജയങ്ങളിൽ അഹങ്കരിക്കാതെ കലയെ സ്നേഹിക്കാനും ആസ്വദിക്കാനും നമുക്ക് കഴിയണം, ...സീനിയർ പ്രിൻസിപ്പൽ സുമ അച്ചുതൻ അദ്ധ്യക്ഷത വഹിച്ചു.രശ്മി മേനോൻ, വൈസ് പ്രിൻസിപ്പൽ, സുഭാഷ് ചന്ദ്ര ബോസ് ട്രസ്റ്റി,, മനോജ് കെ.വി, പ്രിൻസിപ്പൽ, അനൂപ് എം, പി.ടി.എ പ്രസിഡൻ്റ്, നീതു പി.എൻ, കെ.പി ജോസ്.അരവിന്ദാക്ഷൻ  പി.വി ട്രസ്റ്റി,.ശുഭ, സുഭാഷ്, ഹരീഷ് പി.വി സുവ്യ സുനിത്, മുരളി അടാട്ട് എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.


Comment As:

Comment (0)