പ്രിയദർശിനി പദ്ധതിയുടെ ജനകീയതയ്ക്ക് അങ്കമാലിയുടെ കൈത്താങ്ങ്.... സംസ്ഥാന സർക്കാരിന് ബസ് സമ്മാനമായി നൽകി അങ്കമാലി, മൂക്കന്നൂർ സ്വദേശി ഹീമാൻ ജോസ്.

തിരുവനന്തപുരം    :  മന്ത്രിസഭാ യോഗത്തിനിറങ്ങുന്നതിന് തൊട്ടു മുമ്പാണ് അങ്കമാലി മൂക്കന്നൂർ സ്വദേശി ജോസിനെ, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പരിചയപ്പെടുത്തിയത്. കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസ് വാങ്ങാൻ 40 ലക്ഷം രൂപയുടെ ചെക്കുമായാണ് അദ്ദേഹം എത്തിയത്. മന്ത്രിസഭാ യോഗത്തിനു ശേഷം ഗതാഗത മന്ത്രി സി.പി. ജോണിന്റെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ചെക്ക് ഏറ്റുവാങ്ങി കെ.എസ്.ആർ.ടി.സി എം.ഡിക്ക് കൈമാറി. ചരിത്രത്തിലാദ്യമായാണ് ഒരു സ്വകാര്യ വ്യക്തി കെ.എസ്.ആർ.ടി.സിക്ക് ബസ് വാങ്ങാനുള്ള തുക നൽകുന്നത്.

സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി പൊതുഗതാഗതം മെച്ചപ്പെടുത്താൻ ബസുകൾ സ്പോൺസർ ചെയ്യാൻ അവസരമുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സംഘടനകൾ എന്നിവർക്ക് സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചും ഇതിൽ പങ്കാളികളാകാം. 

 


Comment As:

Comment (0)