ശ്രീ നാരായണ ഗുരുദേവ നിന്ദയ്ക്കെതിരെ നിയമനടപടി അടിയന്തരമായി സ്വീകരിക്കണം
ശ്രീ നാരായണ ഗുരുദേവനിന്ദയ്ക്കെതിരെ നിയമനടപടി അടിയന്തരമായി സ്വീകരിക്കണം : മാന്നാനം സുരേഷ്
തിരുവനന്തപുരം : മൂവാറ്റുപുഴയിലെ കപട ആത്മീയതയുടെ വ്യാപാരി സുഭാഷിൻ്റെ ഗുരുദേവനിന്ദക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു നിയമ നടപടി സ്വീകരിക്കണമെന്ന് സേവ് എസ്എൻഡിപി യോഗം ജനറൽ കൺവീനറും, ലോഹ്യ കർമ്മസമിതി ദേശീയ പ്രസിഡണ്ടുമായ മാന്നാനം സുരേഷ് ആവശ്യപ്പെട്ടു.
കാലഘട്ടത്തിൽ ഭൂമിയിൽ അവതരിച്ച ഭഗവാൻ മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ഒന്നുതന്നെയാണ് ശ്രീനാരായണ ഗുരുദേവൻ ഗുരുദേവന്റെ കാഴ്ചപ്പാടുകളും മഹത് വചനങ്ങളും ഇന്ന് ലോകമെമ്പാടും സ്വീകരിക്കപ്പെട്ടിട്ടുള്ളതാണ് ഇതിന്റെ തെളിവാണ് ആത്മ ഉപദേശക ശതകം ലോകമെമ്പാടും വിവിധ ഭാഷകളിൽ വിവിധ രാജ്യങ്ങളിലായി നടത്തപ്പെട്ടു കഴിഞ്ഞിട്ടുള്ളത് മാന്നാനം സുരേഷ് ചൂണ്ടിക്കാട്ടി.
ഗുരുദേവൻ്റെ മഹത്തായ ദർശനത്തെയും മാനവിക സന്ദേശങ്ങളെയും അപമാനിക്കുന്ന പ്രവണതകൾക്കെതിരെ നിയമപരമായ മാർഗങ്ങളിലൂടെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണുയെന്നു മാന്നാനം സുരേഷ് പ്രസ്താവിച്ചു.
ഗുരുദേവനെ അപമാനിക്കാൻ ആരെയും അനുവദിക്കില്ല.
അപമാനത്തിനെതിരെ ശ്രീനാരായണ സമൂഹം പ്രതിഷേധവും നിയമപോരാട്ടവും നടത്തുമെന്നും, സ്വയം വർഗീയ വിഷം ചീറ്റുന്ന മനസ്സിൽ കുഷ്ഠരോഗം ചുമന്നു നടക്കുന്ന മഹേഷിനെപ്പോലുള്ളവരെ സമൂഹം ബഹിഷ്കരിക്കുമെന്നും മാന്നാനം സുരേഷ് എടുത്തു പറഞ്ഞു.



