ശ്രീഗോകുലം മെഡിക്കൽ കോളേജിൽ ഗ്രാജുവേഷൻ സെറിമണി നടത്തി

 

 തിരുവനന്തപുരം : ശ്രീ ഗോകുലം മെഡിക്കൽ കോളജിലെ 2020-മത് ബാച്ച് എംബിബിഎസ് വിദ്യാർഥികളുടെ പഠനം പൂർത്തിയാക്കിയുള്ള ഗ്രാജുവേഷൻ സെറിമണി ഗുഹാസ് ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം നിർവഹിച്ചു. ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ  ഗോകുലം ഗോപാലൻ അധ്യക്ഷത വഹിച്ചു. ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോ  മനോജൻ കെ കെയും . ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ മാനേജിങ് ഡയറക്ടർ  ഡോക്ടർ ഷീജ ജി മനോജ് മുഖ്യപ്രഭാഷകരായി. ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഡീൻ ഡോക്ടർ പി ചന്ദ്രമോഹൻ, പ്രിൻസിപ്പൽ ഡോക്ടർ നന്ദിനി, അസോസിയേറ്റ് ഡീൻ ഡോ ലളിത കൈലാസ്, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ കൃഷ്ണ, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ എച്ച് ഓ ഡി ഡോ പി വി ബെന്നി, ഡോ ഹരികുമാരൻ നായർ, ഡോ ദയാനന്ദ ബാബു, ഡോ ഹരികൃഷ്ണൻ എസ്, ഡോ അർച്ചിത നന്ദകുമാർ, ഡോ രധിയാ ബജി  എന്നിവർ പ്രസംഗിച്ചു. പഠനത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ചെയർമാൻ ഗോകുലം ഗോപാലനും, വൈസ് ചാൻസിലർ  മോഹൻ കുന്നുമ്മേലും, വൈസ് ചെയർമാൻ ഡോ മനോജൻ കെ കെയും , മാനേജിംഗ് ഡയറക്ടർ ഷീജാ ജി മനോജും, ഉപകാരങ്ങൾ നൽകി  ആദരച്ചു. തുടർന്ന് ബിരുദധാരികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.


Comment As:

Comment (0)