മന്ത്രി സ്ഥാനം നൽകാത്തതിൽ ഖേദിക്കുന്നുവെന്ന് അഡ്വ.തോമസ് ഉണ്ണിയാടൻ എം എൽ എടൻ

 

തിരുവനന്തപുരം: കേരള കോൺഗ്രസിലെ മുതിർന്ന എം.എൽ.എയും നീയമസഭാകക്ഷി ഉപനേതാവുമായ ഇരിങ്ങാലക്കുടയിലെ ജനപ്രതിനിധി അഡ്വ.തോമസ് ഉണ്ണിയാടൻ എം.എൽ.എയ്ക്ക് മഹാത്മ അയ്യങ്കാളി - വി.ജെ.ടി ഹാളിൽ, അനന്തപുരിയിലെ അദ്ദേഹത്തിൻ്റെ സുഹൃത്ത് ക്കളും, വിവിധ സാംസ്കാരിക സംഘടനകളും ചേർന്ന് സ്നേഹാദരവ് നൽകി ആദരിച്ചു.രാഷ്ട്രീയത്തിൽ താൻ യു.ഡി.എഫിൻ്റെ വിശ്വസ്തനാണ്, അത് എന്നും തുടരും. കേരള കോൺഗ്രസുമായി ഒരു പ്രശ്നങ്ങളുമില്ല, മറിച്ച് മുതിർന്ന നേതാവ് എന്ന നിലയിൽ മന്ത്രി സ്ഥാനം പോലുള്ള കാബിനറ്റ് പദവി പ്രതീക്ഷിച്ചിരുന്നു. എങ്കിലും താൻ പാർട്ടി പ്രവർത്തകനായി തുടരുമെന്ന് അഡ്വ.തോമസ് ഉണ്ണിയാടൻ എം.എൽ.എ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും കൂട്ടിയോജിപ്പിച്ചു കൊണ്ട് " യുണൈറ്റഡ് സേവ് ഫോറം "രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ജീവകാരുണ്യ പ്രവർത്തനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത് രൂപീകരിക്കും. സമൂഹത്തിലെ ജീർണ്ണിച്ച ജീവിത സാഹചര്യങ്ങളിൽ നിന്നും ജനതയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യം ഈ പ്രസ്ഥാനത്തിലൂടെ സാക്ഷാത്കരിക്കും. നീയമസഭയിൽ എത്തിയിട്ട് 25 വർഷം തികഞ്ഞത് എല്ലാ ജില്ലകളിലും സുഹൃത്ത് ക്കൾ സ്വീകരണം ഒരുക്കിയിട്ടുണ്ട്. യുവജനപ്രസ്ഥാനത്തിലൂടെ പ്രവർത്തിച്ചാണ് കടന്നുവന്നത്. കേരള കോൺഗ്രസിൻ്റെ ഏകോപനത്തിനും പരമാവധി സംഭാവനകൾ നൽകി.50 വർഷത്തെ രാഷ്ട്രീയ പ്രവർത്തന പരിചയമുണ്ടായിട്ടും അവഗണിച്ചതിലും വിഷമം പങ്കുവച്ചു.അനന്തപുരി സൗഹൃദ കൂട്ടായ്മ ഒരുക്കിയ സ്വീകരണം എം.വിൻസൻ്റ് എം.എൽ.എ ഉത്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അഡ്വ.ഇരുമ്പിൽ വിജയൻ അദ്ധ്യക്ഷത വഹിച്ചു.
മോസ്റ്റ് മേജർ ആർച്ച് ബിഷപ്പ് റവ.ഡോ.റോബിൻസൺ ഡേവിഡ് ലൂഥർ, പാച്ചല്ലൂർ അബ്ദുൽ സലീം മൗലവി, സ്വാമി അശ്വതി തിരുനാൾ, സ്വാമി ദത്രാത്ത യസായി സ്വരൂപനാഥ്, കേരള ദളിത് ഫെഡറേഷൻ പ്രസിഡൻ്റ് പി.രാമഭദ്രൻ, കലാമണ്ഡലം വിമലാ മേനോൻ ,ലോക ബോക്സിങ് താരം കെ.സി.ലേഖ, മുൻ എം.എൽ.എ ടി .ശരത്ചന്ദ്രപ്രസാദ്, കെ.പി.സി.സി.സെക്രട്ടറി നെയ്യാറ്റിൻകര സനൽ, സബീർ മൗലവി തുടങ്ങിയവർ പ്രസംഗിച്ചു.സംഘടക സമിതി വൈസ് ചെയർമാൻ ചെമ്പകശ്ശേരി ചന്ദ്രബാബു, ജനറൽ സെക്രട്ടറി ജോണിഭാഗ്യോദയം, ജനറൽ കൺവീനർ സുനിൽ കെ.നാരായണൻ, കൺവീനർമാരായ സി.വി.ശരവണൻ, എക്സ് സർവീസ് സംഘടന സംസ്ഥാന നേതാവ് ജയന്തൻ, പാച്ചല്ലൂർ കോമളൻ, നെല്ലിമൂട് രാജേന്ദ്രൻ, ഡോ.വിഷ്ണു മോഹൻ, അഡ്വ.എ.ജെ.അഹമ്മദ് കബീർ, സുരേഷ് ചിറയിൻകീഴ്‌ ,കല്ലട നാരായണപിള്ള, അഡ്വ.അനിൽകുമാർ, പാറ്റൂർ അഡ്വ.ഗോപിനാഥ്, വട്ടപ്പാറ രമാദേവി, വിജയമ്മ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


Comment As:

Comment (0)