നാഷണലിസ്റ്റ് പ്രോഗ്രസീവ് മൂവ്മെൻ്റ് NDA യുടെ ഭാഗമാകുന്നു.
കൊച്ചി: വന്യമൃഗങ്ങളിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകാനും കൃഷി സംരക്ഷിക്കാനുംവേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് മൂവ്മെൻ്റ് ലീഡേഴ്സ് മീറ്റ് കൊച്ചിയിൽ ആവശ്യപ്പെട്ടു.ചെയർമാൻ മാത്യു സ്റ്റീഫൻ എക്സ് എം.എൽ എ അധ്യക്ഷത വഹിച്ച യോഗം വർക്കിംഗ് ചെയർമാൻസണ്ണി തോമസ് ഉദ്ഘാടനം ചെയ്തു ജനറൽ സെക്രട്ടറി.ജേക്കബ് പുതുപ്പള്ളി: അനീഷ് വർക്കല, റോബിൻസൺ തിരുവനന്തപുരം,ജോൺ ആബേൽ കൊല്ലം, രഘുനാഥൻ പത്തനംതിട്ട, സാംജി പഴേ പറമ്പിൽ കോട്ടയം, ജോളി ജോസഫ് ആലപ്പുഴ, അജിത ജെയ് ഷോ എറണാകുളം, ജോസ് മാത്യു ഇടുക്കി, റോബർട്ട് ലോറൻസ് തൃശൂർ, ഗിരീഷ് കെ.റ്റി വയനാട്, മാത്യു കെ.വി കണ്ണൂർ, വി.ഒ ജേക്കബ് കോഴിക്കോട്, ജോൺ ഐമൻ കാസർഗോഡ് എന്നിവരെ ജില്ലാ പ്രസിഡണ്ടുമാരായി തിരഞ്ഞെടുത്തു. യൂത്ത് പ്രസിഡണ്ടായിഅരുൺ മാത്യു തൃശൂരിനെയും തിരഞ്ഞെടുത്തു.ഗോപാലകൃഷ്ണൻ മാസ്റ്റർ, തങ്കച്ചൻ ഹരിത, തുടങ്ങിയവർ പ്രസംഗിച്ചു.നേതൃയോഗം എൻ സി പി അജിത് പവാറിനും പ്രഫുൽ പട്ടേലിനും പിന്തുണ പ്രഖ്യാപിച്ചു.