‘എലിക്ക് പിന്നാലെ ​ഗണപതി’,

നടി ഉർവശിയെ കേന്ദ്ര കഥാപാത്രമാക്കി നവാ​ഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചാൾസ് എന്റർപ്രൈസസ്’. ചിത്രത്തിന്റെതായി പുറത്തുവന്ന എലിയുടെ ക്യാരറ്റർ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് ഉണ്ടാക്കിയത്. അവസാനമായി പുറത്തുവിട്ട ചിത്രത്തിന്റെ പോസ്റ്ററിലുള്ള ​ഗണപതിയുടെ സാന്നിധ്യമാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ച. 

‘ചാൾസ് എന്റർപ്രൈസസ്’ ഒരു ഫാന്റസി ചിത്രമാണെന്നാണ് സമൂഹമാധ്യമങ്ങളിൽ ഒരു വിഭാ​ഗം പറയുന്നത്. അതല്ല മാളികപ്പുറം പോലെ ദൈവ സാന്നിധ്യമുള്ള സിനിമയാണെന്നും സമൂഹമാധ്യമങ്ങളിൽ ചർച്ച നടക്കുന്നുണ്ട്.

തമിഴ് നടൻ കലൈയരസൻ ചിത്രത്തിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

ബാലുവർഗീസ്, ഗുരു സോമസുന്ദരം, അഭിജ ശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി,സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സുബ്രഹ്മണ്യൻ കെ വിയാണ് ചിത്രത്തിന്റെ സം​ഗീതം ചെയ്യുന്നത്. ചിത്രം മെയ് മാസം പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.


Comment As:

Comment (0)