അങ്കമാലിയിൽ ‘രക്തരക്ഷസ്’ നാടകത്തിന് തിരശ്ശീല ഉയർന്നു

അങ്കമാലി: ആരീസ് കലാനിലയം അവതരിപ്പിക്കുന്ന ‘രക്തരക്ഷസ് – ചാപ്റ്റർ 1’ നാടകത്തിന് അങ്കമാലി കിങ്ങിണി ഗ്രൗണ്ടിൽ തുടക്കമായി. അങ്കമാലി നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ ഉദ്ഘാടനം ചെയ്തു. ഡോ. വർഗീസ് മൂലൻ ചടങ്ങിൽ ഭദ്രദീപം തെളിയിച്ചു.
കലാരംഗത്ത് പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുന്ന നാടകത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിനീത ദിലീപ്, വാർഡ് കൗൺസിലർ ഗ്രേസി ദേവസ്സി, എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ടി. വൈ. അലിയാസ്, ബിജെപി പാർലമെന്ററി പാർട്ടി ലീഡർ കെ. എസ്. സുപ്രിയ എന്നിവർ പങ്കെടുത്തു.
ആരീസ് കലാനിലയത്തിന്റെ സ്ഥാപകനായ കലാനിലയം കൃഷ്ണൻ നായരുടെ സ്മരണകൾക്ക് ആദരമർപ്പിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. നാടകപ്രേമികൾക്കും കലാസ്വാദകർക്കും വേറിട്ട അനുഭവം സമ്മാനിക്കുന്ന ‘രക്തരക്ഷസ്’ നാടകത്തിന്റെ ആദ്യ അധ്യായത്തിന് അങ്കമാലിയിൽ തുടക്കമായി.


Comment As:

Comment (0)