* മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ കുത്തേറ്റ് മരിച്ച യുവതി.... മഞ്ഞപ്ര സ്വദേശി ലിജി
152
കൊച്ചി: ആശുപത്രിയിൽ യുവതി കുത്തേറ്റു മരിച്ചു. എറണാകുളം അങ്കമാല് എംഎജിജെ ആശുപത്രിയിലാണ് സംഭവം. രോഗിക്ക് കൂട്ടിരിക്കാനെത്തിയ ലിജിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.
ആശുപത്രിയിൽ രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലിജി. ലിജിയും മഹേഷും നേരത്തെ സുഹൃത്താക്കളായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മഹേഷ് ആശുപത്രിയിലെത്തിയത്. അവിടെവച്ച് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും പിന്നാലെ കൈയിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് ലിജിയെ കുത്തുകയുമായിരുന്നു.