എറണാകുളം ടൗണിൽ വൻ മയക്കുമരുന്ന് വേട്ട *
*എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ T M മജുവിനു ലഭിച്ച രഹസ്യവിവരത്തെ* *തുടർന്ന് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വോഡ് സർക്കിൾ* *ഇൻസ്പെക്ടർ P ശ്രീരാജിൻ്റെ നിർദ്ദേശാനുസരണം എക്സൈസ് ഇൻസ്പെക്ടർ K P പ്രമോദും പാർട്ടിയും കലൂർ ദേശത്ത്* *ശാസ്താ ടെമ്പിൾ റോഡിനു സമീപം സ്ഥിതി ചെയ്യുന്ന സിൽവർ നെസ്റ്റ് റസിഡൻസി എന്ന സ്ഥാപനത്തിൻ്റെ 109-ാം* *നമ്പർ മുറിയിൽ രാത്രി ഏകദേശം 3 മണിക്ക് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 50 ഗ്രാം MDMA കണ്ടെടുത്തതിനെ* *തുടർന്ന് ടി. മുറിയിൽ ഉണ്ടായിരുന്ന കൊച്ചി സ്വദേശികളായ ഇസഹാക്ക് മകൻ അഫ്രീദ്(27 വയസ്സ്),നൗഷാദ് മകൻ ഹിജാസ് (27 വയസ്സ്), കുഞ്ഞുമോൻ മകൻ* *അമൽ ആവോഷ്(27 വയസ്സ്), സുബൈർ മകൻ ഫിർദോസ്(26 വയസ്സ്) എന്നിവരെ അറസ്റ്റു ചെയ്തു കേസ്സാക്കി. ബാഗ്ലൂരിൽ നിന്നും അഞ്ചു ലക്ഷം രൂപക്ക് വാങ്ങി* *കൊണ്ടുവന്ന് ചെറു പൊതികളിലാക്കിയാണ് ഇവർ വില്പന നടത്തിയിരുന്നത്. എറണാകുളം, കാക്കനാട്, കൊച്ചി എന്നി* *നഗരപ്രദേശങ്ങളിലെ റിസോട്ടുകളിലും, അപ്പാർട്ടുമെൻ്റുകളിലും താമസിച്ച് യുവാക്കൾ ക്കും,* *വിദ്യാർത്ഥികൾക്കും, സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരേയും കേന്ദ്രീകരിച്ചാണ് കച്ചവടം നടത്തി വന്നിരുന്നത്. പ്രതികൾ മയക്കുമരുന്നു വിറ്റു കിട്ടുന്ന* *പണമുപയോഗിച്ച് ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. ഇവർക്ക് MDMA കൊടുത്തവരെ കുറിച്ച് ചില സൂചനകൾ ലഭിച്ചതിൻ പ്രകാരം* *തുടരന്വേഷണം നടന്നുവരികയാണ്' പാർട്ടിയിൽ ഇൻസ്പെക്ടർ പ്രമോദിനെ കൂടാതെ അസി എക്സൈസ്* *ഇൻസ്പെക്ടർ(ഗ്രേഡ്) O N അജയകുമാർ, പ്രിവൻ്റീവ് ഓഫിസർ(ഗ്രേഡ്) ബസന്ത് കുമാർ*, *ബൈനു, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിത്ത് , അഫ്സൽ ,വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സരിതാറാണി,അമ്പിളി എന്നിവരും ഉണ്ടായിരുന്നു.*