ലോക വൃക്ക ദിനത്തോടനുബന്ധിച്ച് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ നടത്തിയ ദിനാചരണ ചടങ്ങ്.

 


കളമശ്ശേരി : പതിനെട്ടാമത്  ലോക വൃക്ക  ദിനാചരണത്തോടനുബന്ധിച്ചു  എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ പരിപാടികൾ നടത്തി. 'എല്ലാവർക്കും ആരോഗ്യകരമായ വൃക്ക, പെട്ടെന്നുണ്ടാകുന്ന വൃക്ക രോഗത്തെ ചെറുത്തു നിർത്തുന്നതിനുവേണ്ടിയുള്ള ഒരുക്കങ്ങൾ ചെയ്യുക' എന്ന ഈ വർഷത്തെ വൃക്ക ദിന സന്ദേശത്തെ മുൻനിർത്തി കൊണ്ടുളള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.വൃക്ക രോഗവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സ്‌കിറ്റ് അവതരണവും തീവ്ര വൃക്ക രോഗികളുമായുള്ള  ജീവനക്കാരുടെ  അനുഭവം പങ്കുവക്കലും നടത്തി. വൃക്ക രോഗത്തെ സംബന്ധിച്ചു നടത്തിയ പ്രബന്ധ മത്സരത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അധ്യക്ഷ പദം അലങ്കരിച്ച ചടങ്ങിൽ വൃക്ക രോഗ വിഭാഗം മേധാവി ഡോ. ഉഷ സാമുവൽ സ്വാഗതം ആശംസിച്ചു. പരിപാടിയുടെ ഉത്ഘാടനം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രശ്മി രാജൻ നിർവഹിച്ചു.ഡോ. ബിജു കെ. ഗോപിനാഥ്, ഡോ. അനിൽ കുമാർ, ഡോ. ജേക്കബ് കെ ജേക്കബ്, നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ശ്രീദേവിഅമ്മ സി,ഡോ.അരുൺ,
നഴ്സിംഗ് സൂപ്രണ്ട് ഉഷ കുമാരി എന്നിവർ പ്രസംഗിച്ചു.

24 മണിക്കൂർ പ്രവർത്തന സജ്ജമായിട്ടുള്ള മെഡിക്കൽ കോളേജിന്റെ ഏറ്റവും മികച്ച ഡയാലിസിസ് യൂണിറ്റുകളിൽ കോവിഡ് രോഗികൾക് വേണ്ടിപ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ഡയാലിസിസ് സംവിധാനവും ഒരുക്കിയിരിക്കുന്നു.

ഡോ. ഗണേഷ് മോഹൻ
മെഡിക്കൽ സൂപ്രണ്ട്
ഗവ. മെഡിക്കൽ കോളേജ്
എറണാകുളം
09/03/2023


Comment As:

Comment (0)