" ജീവൻ സ്പർശ് 2023" ൽ ഉൾപ്പെടുത്തി മൂക്കന്നൂർ MAG J ആശുപത്രിക്ക് രണ്ട് ഡയാലിസിസ് മെഷീനുകൾ കൈമാറി.

കാലടി റോട്ടറി ക്ലബ്ബിന്റെ ഗ്ലോബൽ ഗ്രാൻഡ് പദ്ധതിയായ "ജീവൻ സ്പർശ് 2023" ൽ ഉൾപ്പെടുത്തി മൂക്കന്നൂർ MAGJ ആശുപത്രിയിലേക്ക് മോണിറ്ററോടുകൂടി രണ്ട് ഡയാലിസിസ് മെഷീനുകൾ കൈമാറുന്ന ചടങ്ങ്  റോജി എം ജോൺ, എംഎൽഎ ഉദ്ഘാടനം ചെയ്തു.
കാലടി റൊട്ടറി ക്ലബ്‌ന്റെ നേതൃത്വത്തിൽ മെക്സിക്കോയിലെ ടിജുവാന ഓയിസ്റ്റേ (TIJUANA OESTE ) റോട്ടറി ക്ലബ്ബിന്റെ പങ്കാളിത്തത്തോടെ കാലടി റോട്ടറി ക്ലബ്ബ്  നടപ്പാക്കിയ 45 ലക്ഷം രൂപയുടെ പദ്ധതിയാണ് ഇത്.
ഹോസ്പിറ്റലിൽ വച്ച് നടത്തിയ ചടങ്ങിൽ കാലടി റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജോൺസൺ കോലഞ്ചേരി അധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ് മുൻ ഡിസ്ട്രിക്ട് ഗവർണർ  രാജ്മോഹൻ നായർ മുഖ്യപ്രഭാഷണം നടത്തി മൂക്കന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി, മുൻ ഡിസ്ട്രിക്ട് ഡയറക്ടർ സെബാസ്റ്റ്യൻ  T P,റോട്ടറി ഭാരവാഹികളായ R.ജയശങ്കർ, മനോജ് വിജയൻ, ജയചന്ദ്രൻ, കാലടി റോട്ടറി ക്ലബ്ബ് മുൻ പ്രസിഡന്റ്  ശ്രീ ആന്റോ കോട്ടക്കൽ,  തങ്കച്ചൻ V P, സാജു വർഗീസ്, V P ജോർജ്, ഹോസ്പിറ്റൽ ഡയറക്ടർ ബ്രദർ തോമസ്  കാരൊണ്ടുകടവിൽ C S T എന്നിവർ സംസാരിച്ചു.
 റോട്ടറി ഫൗണ്ടേഷൻ, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ട്രസ്റ്റ്‌, ഡോക്ടർ C M രാധാകൃഷ്ണൻ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് നിർധനരായ രോഗികൾക്ക് ചികിത്സാ സൗകര്യം നൽകുക എന്ന ലക്ഷ്യത്തോടെ യാണ് ഈ ഡയാലിസിസ് മെഷീനുകൾ MAGJ ഹോസ്പിറ്റലിന് കൈമാറിയത്


Comment As:

Comment (0)