പേ വിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പോത്ത് ചത്തു, പ്രദേശത്ത് ജാഗ്രതാ നിർദേശം
121
കോട്ടയം: പേ വിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പോത്ത് ചത്തു.പാമ്പാടി പന്തമാക്കല്‍ വീട്ടില്‍ തങ്കമ്മ ഹരിയുടെ വീട്ടിലെ പോത്താണ് ചത്തത്.ഇന്നലെ രാത്രി മുതല്‍ പോത്ത് പേ വിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. പോത്തിന്റെ പേ വിഷബാധ സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും.
രണ്ടാഴ്ച മുന്‍പ് പോത്തിനെ ഒരു തെരുവു നായ കടിച്ചിരുന്നു. ഈ നായയ്ക്കും പേ വിഷബാധ ഉണ്ടെന്നു സംശയിക്കുന്നു. മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് പഞ്ചായത്തും ആരോഗ്യ വകുപ്പും വ്യക്തമാക്കി