പാലിയേറ്റീവ് ദിനാചരണവും സാന്ത്വന പരിചരണ പദ്ധതിയും, പത്താം വാർഷികം ആഘോഷിച്ചു.

മൂക്കന്നൂർ ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ  കോക്കുന്ന് സെഹിയോൻ പാരിഷ് ഹാളിൽ വച്ച് 13/ 1/ 2023 ന് പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് സാന്ത്വന പരിചരണപദ്ധതി 10-ാം വാർഷികവും രോഗി ബന്ധു സംഗമവും നടത്തി.

 ഡോ.അനുരൂപ് ജോസഫ് .പി സ്വാഗതം ആശംസിച്ചു.  വൈസ് പ്രസിഡൻ്റ് ശ്രീമതി. ജയ രാധാകൃഷ്ണൻ അധ്യക്ഷ പ്രസംഗം നടത്തി.
ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ബിജു പാലാട്ടി പാലിയേറ്റീവ് ദിനത്തിൻ്റെ ഉൽഘാടനം നിർവഹിച്ചു.

 ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ശ്രീ.അഡ്വ. എം. ഒ ജോർജ് , വാർഡ് മെമ്പർ ശ്രീ .കുരിയച്ചൻ എൻ. ഒ , ശ്രീ. പി. വി മോഹനൻ, സംരംഭകൻ ശ്രീ വി പി ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു.

ബ്ലോക്ക് മെമ്പർ ശ്രീമതി.  ലാലി ആൻ്റു , വാർഡ് മെമ്പർമാരായ ശ്രിമതി സിജി, ശ്രീ മൈക്കിൾ, ശ്രീമതി ലൈജു ആൻറ്റു, ശ്രീ ബിബീഷ്, ശ്രീമതി ജോ ഫിന , ശ്രീമതി ജെസ്റ്റി, അങ്കമാലി എച്ച് എസ് ശ്രീ സാബു, എം എ ജി ജെ പാരാമെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ശ്രീ ബോബി,
 , ആശ വർക്കേഴ്സും, പി. എച്ച്. സി സ്റ്റാഫ് അംഗങ്ങളും,  എം എ ജി ജെ . പാരാമെഡിക്കൽ ഇൻസ്റ്റിറ്റൂട്ടിലെ എം. എൽ. ടി സ്റ്റുഡൻ്റ്സും പങ്കെടുത്തു.

പാലിയേറ്റീവ്  രോഗികളുടെയും ആശ വർക്കർമാരുടെയും എം. എൽ. ടി സ്റ്റുഡൻ്റ്സിൻ്റെയും , സ്റ്റാഫ് അംഗങ്ങളുടെയു  നേതൃത്വത്തിൽ വിവിധ തരത്തിലുള്ള കലാ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു.


പഞ്ചായത്തിലെ വിവിധ അഭ്യുദയകാംക്ഷികൾ നല്കിയ സംഭാവനകൾ കൊണ്ടു പാലിയേറ്റീവ് രോഗികൾക്ക് ചെറിയ സ്നേഹാപഹാരം ( ബെഡ് ഷീറ്റ് ) നല്കി

പാലിയേറ്റീവ് നഴ്സ് ശ്രീമതി. വത്സ  യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി നേർന്നതോടെ  യോഗനടപടികൾ പര്യവസാനിച്ചു.


Comment As:

Comment (0)