കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് പാകിസ്ഥാൻ
ഭക്ഷണവും ഇന്ധനവുമൊന്നും ലഭിക്കാതെ പാക് ജനത വലിയ ദുരിതത്തിലായിരിക്കുകയാണ്. പലർക്കും കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാകിസ്ഥാനിൽ അടുത്തമാസം മുതൽ പെട്രോൾ, ഡീസൽ വിലയിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലിറ്ററിന് 45 രൂപ മുതൽ 80 രൂപ വരെ വർദ്ധനവ് രേഖപ്പെടുത്തിയേക്കാം.
ഡീസലിന് വില വർദ്ധിച്ചാൽ വൈദ്യുതിക്കും വൻതോതിൽ വില വർദ്ധനവുണ്ടാകും. പാകിസ്ഥാന് ആവശ്യമായ വൈദ്യുതിയുടെ പകുതിയിൽ കൂടുതലും ഉണ്ടാക്കുന്നത് ഡീസൽ നിലയങ്ങളിലൂടെയാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് ശ്രീലങ്ക അഭിമുഖീകരിച്ചതിനെക്കാൾ ഭയാനകമാണ് പാകിസ്ഥാൻ ഇപ്പോൾ നേരിടുന്ന അവസ്ഥ.
അതേസമയം, ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെ ഐഎംഎഫ് പ്രതിനിധി സംഘം പാകിസ്ഥാൻ സന്ദർശിക്കും, സന്ദശനം കഴിയുന്നതോടെ വായ്പകൾ ലഭിക്കുമെന്നാണ് പാകിസ്ഥാൻ പ്രതീക്ഷിക്കപ്പെടുന്നത്. 3.68 ബില്യൺ ഡോളറിന്റെ വിദേശനാണ്യ കരുതൽ ശേഖരം മാത്രമാണ് നിലവിൽ പാകിസ്ഥാനിൽ അവശേഷിക്കുന്നത്.