ഹൈറിച്ചിനെ തകർക്കാൻGST ഉദ്യോഗസ്ഥരും കൂട്ട് നിന്നൊ?കേരളത്തിലെ വ്യവസായം പൂട്ടൽ തുടർകഥയോ?

തൃശൂർ: തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏകദേശം ഒരു കോടി എഴുപത്തൊൻപത് ലക്ഷം അംഗങ്ങളുള്ള മൾട്ടി ലെവൽ മർക്കൻ്റെൻ കമ്പനിയായ ഹൈറിച്ച് ഓൺലൈൻ ഷോപ്പിൻ്റെ ജി, എസ്, റ്റി, കുടിശ്ശിക നോട്ടിസ് കിട്ടിയതോടെ പ്രാഥമികമായി ഒരു തുക അടക്കുകയും ബാക്കി തുകക്ക് കോടതിയുടെ പരിഗണനക്ക് ഇരിക്കുകയും ചെയ്യുന്ന സമയത്ത്, അടച്ച തുകയുടെ സ്റ്റേറ്റ്മെൻ്റ് എടുക്കാനെന്ന പേരിൽ പ്രതാപനെ വിളിച്ചു വരുത്തി ഒരു ഭീകരപ്രവർത്തകനോടെന്ന പോലെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വക്കുകയും നേരെത്തെ തയ്യാറാക്കിയ കഥ പോലെ മാധ്യമങ്ങൾക്ക് തിരക്കഥ നൽകുകയും ചെയ്ത് ഈ സ്ഥാപനത്തെയും ഇതിനെ ആശ്രയിച്ച് ജീവിക്കുന്ന രണ്ട് കോടിയിലധികം ജനങ്ങളെ പരിഭ്രാന്തിയിലാക്കുകയും ചെയ്തത്, 'ടേണോവറിന് സമാനമായ നികുതി തുക അടക്കാൻ നോട്ടീസ് കിട്ടിയ ഉടനെ അമ്പത്തി ഒന്നര കോടി രൂപ അടക്കുകയും ബാക്കിയുള്ള തുകക്ക് അഞ്ച് മാസം അവധി ചോദിച്ച് അക്കൗണ്ട് റീ ഓഡിറ്റിംഗ് ചെയ്യാൻ സമയം ആവശ്യപ്പെടുകയും റീ ഓഡിറ്റിംഗ് പ്രകാരം ബാക്കി തുക അടക്കേണ്ടത് അനിവാര്യമാണെങ്കിൽ അടക്കാമെന്ന് സമ്മതിച്ച് ഒപ്പിട്ട് കൊടുക്കുകയും ചെയ്ത സ്ഥാപന ഉടമയെ പിറ്റേ ദിവസം സ്റ്റേറ്റ്മെൻ്റ് എടുക്കാനെന്ന പേരിൽ വിളിച്ചു വരുത്തിയാണ് അറസ്റ്റ് നാടകം നടത്തിയത്, ഈ ഉദ്യോഗസ്ഥർ ബാക്കി തുക പതിനഞ്ച് മാസം അവധി തരാമെന്ന് പറഞ്ഞവരാണ് ലോക്കൽ പോലീസിനെ പോലും നാണിപ്പിക്കുന്ന രീതിയിൽ ഒരു ഭീകരനെ അറസ്റ്റ് ചെയ്യുന്ന രീതിയിൽ ഒരു ബിസിനസ് കാരനെ ഇല്ലാതാക്കാൻ ശ്രമിച്ചത്, ഈ സ്ഥാപനത്തെ തകർക്കാൻ ശ്രമിക്കുകയും ചെയതതിന് പുറകിൽ വൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന്  വേണം സംശയിക്കാൻ, ഈ സ്ഥാപനവുമായി പ്രത്യക്ഷത്തിലോ പരോക്ഷമായോ യാതൊരു ബന്ധവുമില്ലാത്ത ഒരു മ്യൂച്ചൽ ഫണ്ട് അഡ്വസർ രാജൻ സി.നായരും, കണ്ണൂരിലെ ഒരു സായാഹ്ന പത്ര ഉടമയും ഈ സ്ഥാപനത്തിനെതിരെ നിരന്തരം വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിരുന്നതും ഇവരുടെ ലക്ഷ്യത്തിന് കുടപിടിക്കാൻ വകുപ്പിലെ ചില ഉദ്യോഗസ്ഥരും കൂടെ നിന്നെന്നും വേണം കരുതാൻ, കേരളത്തിൽ ആരും ബിസിനസ് ചെയ്ത് വലുതാവരുതെന്ന് കരുതുന്ന വരും ഈ കമ്പനി പിടിച്ചെടുക്കാൻ ശ്രമിച്ചവരും ഈ നാടകത്തിന് പുറകിൽ വ്യക്തമായുണ്ട് എന്ന് വേണം കരുതാൻ, ഈ സ്ഥാപനത്തിലെ ജോലിക്കാരുടെ ക്ഷേമപദ്ധതികൾക്കായ് കോടിക്കണക്കിന് രൂപയാണ് കമ്പനി വർഷം പ്രതി ചിലവാക്കി കൊണ്ടിരിക്കുന്നത്


Comment As:

Comment (0)