എ സെബാസ്റ്റ്യന് ക്യാമിയോ നോവൽ സ്പെഷ്യൽ ജൂറി പുരസ്കാരം
അങ്കമാലി : മലയാളം സാഹിത്യ അക്കാദമി ആന്റ് റിസര്‍ച്ച് സെന്റര്‍ അപ്രകാശിത നോവലുകള്‍ക്കായി സംഘടിപ്പിച്ച ക്യാമിയോ നോവല്‍ മത്സരത്തില്‍ എ.സെബാസ്റ്റ്യന് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചു.
വയനാട് സുഗന്ധഗിരിയിലെ ആദിവാസി ജന വിഭാഗത്തിന്റെ ജീവിതം പ്രമേയമായ ''ചുകുഗന്ധഗിരി'' എന്ന നോവലിനാണ് സ്‌പെഷ്യല്‍ ജൂറിയുടെ പ്രത്യേക പുരസ്‌കാരം നേടിയത്. 2024 ഡിസംബര്‍ 15 ന് തിരുവനന്തപുരത്തു വച്ച് അവാര്‍ഡ് സമര്‍പ്പണം നടക്കും. പുരസ്‌കാരത്തിന് അര്‍ഹത നേടിയ നോവലുകള്‍ മലയാള സാഹിത്യ അക്കാദമി അച്ചടിച്ചിറക്കും.
എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ എ.സെബാസ്റ്റ്യന്റേതായി ഏഴ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''വര്‍ത്തമാനത്തിന്റെ പുസ്തകം'', ''അവര്‍ നടന്നു കയറുമ്പോള്‍ '', ''വവ്വാലുകളുടെ പകല്‍ ജീവിതം'' എന്നീ നോവലുകളും ''കരയുന്ന മരം''കഥാസമാഹാരവും, ''എ.സെബാസ്റ്റ്യന്റെ തിരക്കഥകളും'', ''രക്തം കിനിയുന്ന മുന്തിരി''നാടക സമാഹാരവും, എഡിറ്റോറിയലുകള്‍ സമാഹാരിച്ച ''എഡിറ്റര്‍ പറഞ്ഞത്'' എന്നിവയാണ് പ്ര ദ്ധീകരിച്ച കൃതികള്‍.
കലാദര്‍പ്പണം, മാധ്യമം, ഇന്ത്യന്‍ പൗരന്‍, കേരള പ്രണാമം എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തു.
''അവര്‍ നടന്നു കയറുമ്പോള്‍'' എന്ന നോവലിന് ആനി തയ്യില്‍-സത്യദീപം നോവല്‍ പുരസ്‌കാരവും ''അത്തി വൃക്ഷം സംസാരിച്ചത്'' എന്ന നാടകത്തിന് നാടക് സുകൃതി നാടക രചനാ പുരസ്‌കാരം ലഭിച്ചു. ' ''രക്തം കിനിയുന്ന മുന്തിരി'' എന്ന നാടകത്തിന് പി.ജെ.ആന്റണി നാടക രചനാ പുരസ്‌കാരവും ലഭിച്ചു. ഇപ്പോള്‍ അനേഘ് ബുക്‌സിന്റെ എഡിറ്ററുമാണ്.