പെനി ഐസ് ക്രിം കമ്പനിയുടെ ജനറൽ മാനേജരും സംഘവും, ജീവനക്കാരനെ തട്ടികൊണ്ട് പോയി മർദ്ദിച്ച് രേഖകളിൽ ഒപ്പിട്ട് വാങ്ങിയതിനെതിരെ കേസെടുത്തു,

കൊച്ചി: കാക്കനാട് പ്രവർത്തിക്കുന്ന പെനി ഐസ്ക്രീമെന്ന കമ്പനിയിലെ ജീവനക്കാരനായ പാലക്കാട് സ്വദേശിയെ രാത്രി ബലമായി തടങ്കലിൽ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചില രേഖകളിൽ ഒപ്പിട്ടു വാങ്ങുകയും ചെയ്തു സംഭവം അറിഞ്ഞെത്തിയ നാട്ടുകാരുടെ കൃത്യമായ ഇടപെടൽ മൂലം തക്ക സമയത്ത് കാക്കനാട്ടെ സൺറൈസ്‌ ആശുപത്രിയിൽ കൊണ്ടെത്തിച്ചതിനാൽ ജീവനു അപായം ഉണ്ടാകാതെ രക്ഷപ്പെട്ടു. പെനി ഐസ് ക്രീം കമ്പനിയുടെ ജനറൽ മാനേജരായ നിഹാൽ, ഓപ്പറേഷൻ മാനേജരായ രാഗേഷ്, എൽദോസ് എന്നിവർ ചേർന്നാണ്, തിങ്കളാഴ്ച രാത്രി 12 മണിക്ക് ഈ ജീവനക്കാരനെ  തടങ്കലിലാക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതെന്ന് പരാതിക്കാർ പറയുന്നു രാത്രി തുടങ്ങി നേരം വെളുക്കുന്നതു വരെ ക്രൂരമായ പീഢന പരമ്പരായിരുന്നു മരിക്കുന്നതിന് മുമ്പ് ചില രേഖകൾ ഒപ്പിട്ട് വാങ്ങുകയും പ്രതികളുടെ ലക്ഷ്യമായിരുന്നത്രേ, ഏറെ വൈകി സംഭവമറിഞ്ഞ നാട്ടുകാരുടെ ഇടപെടലാണ് ഒരു യുവാവിൻ്റെ ദാരുണ മരണ വാർത്തയിൽ നിന്ന് നാടിനെ രക്ഷിച്ചതും, കാക്കനാടും പരിസര പ്രദേശത്തുമുള്ള വൻകിട മയക്കുമരുന്നു വിൽപനക്കാരും ഗുണ്ടകളുമായി നിരന്തര സമ്പർക്കമുള്ളയാളാണ് നിഹാൽ ഉൾപ്പെടെ കമ്പനിയുടെ ചിലരെന്ന് നാട്ടുകാർ ആരോപിക്കുന്നു., ഈ കമ്പനിയുടെ ജി.എസ്, ടി ഇടപാടുകളിലെ കള്ളത്തരങ്ങൾ കുറച്ചു. ദിവസങ്ങൾക്ക് മുമ്പ് കേന്ദ്ര ഏജൻസികൾ അന്വേഷണ വിധേയമാക്കിയിരുന്നതായ് പറയപ്പെടുന്നു.അതു പോലെ ഈ കമ്പനിയുടെ ഉത്പന്നങ്ങളുടെ ഗുണനിലവാരത്തിൻ്റെ വിശ്വാസതയെ കുറിച്ചും നാട്ടിൽ ചർച്ചകൾ നടക്കുമ്പോഴാണ് സ്വന്തം ജീവനക്കാരനെ തട്ടിക്കൊണ്ട് പോയ് കൊലപ്പെടുത്താൻ ശ്രമിച്ചതിലെ ദുരുഹത കൃത്യമായി ഏജൻസികൾ അന്വേഷിക്കണമെന്നും കാക്കനാട് നിവാസികൾ ആവശ്യപ്പെടുന്നു.


Comment As:

Comment (0)