കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കണം. ഇന്ത്യൻ ആൻ്റി കറപ്ഷൻ മിഷൻ


        സംസ്ഥാനത്തെ വിവിധ ജില്ലകളിലും സെക്രട്ടറിയേറ്റിലുമായി കെട്ടിക്കിടക്കുന്ന  ലക്ഷക്കണക്കിന് ഫയലുകൾ സമയബന്ധിതമായി തീർപ്പ് കല്പി ക്കണമെന്ന്  ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ  കോട്ടയം ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു
            12.വർഷത്തിലധികമായി കെട്ടിക്കിടക്കുന്ന കേസുകൾക്കൊപ്പം മുഖ്യമന്ത്രി നടത്തിയ നവ കേരള യാത്രയിൽ കിട്ടിയ ഫയലുകളും ചേർത്ത്  ലക്ഷക്കണക്കിന് ഫയലുകളാണ് തീർപ്പാവാതെ കിടക്കുന്നത്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന്  പ്രഖ്യാപിച്ച മുഖ്യമന്ത്രി മുൻകൈയെടുത്ത് സമയബന്ധിതമായി ഫയലുകൾ തീർപ്പ് കൽപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് കൺവെൻഷൻ  ആവശ്യപ്പെട്ടു.
 സംസ്ഥാന പ്രസിഡണ്ട് ഷിബു കെ തമ്പി. കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നാഷണൽ കമ്മിറ്റി അംഗം. പി എം സന്തോഷ്. അധ്യക്ഷത വഹിച്ചു. രാജു വലക്കമറ്റം. സണ്ണി പൗലോസ് . സിബി പാലത്ത്. ജോമോൻ ഓടക്കാൽ. ചാൾസ് ഉമ്മൻ. അജേഷ് ശ്രീശൻ.എ ആർ രാജി.എന്നിവർ സംസാരിച്ചു.
 ജില്ലാ ഭാരവാഹികളായി
 സണ്ണി പൗലോസ്. പ്രസിഡൻറ്
വൈസ്. പ്രസി. ജോമൻ ഓടയ്ക്കൽ.
 ജോ. സെക്രട്ടറി. സിബി പാലത്ത്.
ട്രഷറർ. അജേഷ്  ശ്രീശൻ.
 ജില്ലാ കോഡിനേറ്റർ. പി എം. സന്തോഷ്‌.
 ഓർഗനൈസർ.
 രാജുവലക്കമറ്റം
 എന്നിവരെ കൺവെൻഷൻ തെരഞ്ഞെടുത്തു
       റിപ്പോർട്ടർ:    സാജു തറനിലം


Comment As:

Comment (0)