അങ്കമാലി അർബൻ സഹകരണ സംഘത്തിൽ 96 കോടി യുടെ വായ്പ തട്ടിപ്പ്. ഡയറക്ടർ ബോർഡ് മെമ്പറായിരുന്ന രണ്ടു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

 

അങ്കമാലി : അങ്കമലി അർബൻ സഹകരണ സംഘത്തിൽ നടത്തിയ 96 കോടി രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട്   ഡയറക്ടർ ബോർഡ് മെമ്പറായിരുന്നവരിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ടി.പി. ജോർജ് കാലടി, സെബാസ്റ്റ്യൻ മാടൻ മഞ്ഞപ്ര എന്നിവരെയാണ് തൃപ്പൂണിത്തുറ 
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. റോയ് വർഗ്ഗീസ് അറസ്റ്റ് ചെയ്തത്. മറ്റ് ബോർഡ് മെമ്പേഴ്സ് ആയിരുന്നവർ ഒളിവിലാണ്. ഉടനെ അറസ്റ്റുണ്ടാകും. വ്യാജ പ്രമാണങ്ങളിലൂടെയും മറ്റുമായി സ്ഥല കച്ചവടവുമായി ബന്ധപെട്ട്  
കോടി കണക്കിനു രൂപ ഈ സംഘത്തിൽ നിന്നും തരപ്പെടുത്തിയിട്ടും ഒരു ചില്ലിക്കാശ് പോലും തിരിച്ചടയ്ക്കാതെ സംഘത്തെ
പറ്റിച്ചിരിക്കുന്നവരെയും ഉടനെ അറസ്റ്റ് ചെയ്യും. ഇപ്പോൾ അറസ്റ്റ് ചെയ്ത ടി.പി. ജോർജിനെയും എം. വി. സെ
ബാസ്റ്റ്യൻ മാടനെയും
സഹകരണ സംഘം ജില്ലാ ജോയിൻ്റ് രജിസ്ട്രാർ സഹകരണ സംഘം ചട്ടം 44(1) (സി) പ്രകാരം  അയോഗ്യരാക്കി ഉത്തരവിറക്കിയിരുന്നു. അയോഗ്യരാക്കിയ മൂന്നു പേരിൽ ഒരാളായ  വൈശാഖ്  എസ്. ദർശൻ. ഒളിവിലാണ് '
ദീർഘകാലമായി വായ്പാ കുടിശ്ശിഖയുള്ളതിനാലാണ് ഇവരെ അയോഗ്യത കല്പിച്ചത്.
ടി.പി. ജോർജിനു രണ്ടര കോടിയും വൈശാഖിന് 40 ലക്ഷവും എം. വി. സെബാസ്റ്റ്യനു 26.5 ലക്ഷവുമാണ് വായ്പാ കുടിശ്ശിഖ.. 

ഇക്കഴിഞ്ഞ 5 ന്  അങ്കമാലി അർബൻ സഹകരണ സംഘം  കേരള സഹകരണ നിയമം 32 (1) പ്രകാരം നിലവിലുള്ള ഭരണ സമിതിയെ പിരിച്ചുവിട്ടുകൊണ്ടും പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ചു കൊണ്ടും എറണാകുളം ജില്ലാ സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാർ ജനറൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
വസ്തുവിൻ്റെ ആധാരത്തിൻ്റെ പകർപ്പ് മാത്രം ഉൾക്കൊള്ളിച്ചും, പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളുടെ പേരിലും ഒരേ വസ്തുവിൻമേൽ ഒരേ വീട്ടിൽ താമസിക്കുന്ന നാലു പേരുടെവരെ പേരിലും, മരണപ്പെട്ട വ്യക്തിയുടെ പേരിലും വായ്പ നൽകിയിട്ടുണ്ട്., ,പുതിയ വ്യക്തികൾക്ക് വ്യാജമായി അംഗത്വം നൽകി വായ്പ നൽകിയിട്ടുളളതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഘത്തിൽ കഴിഞ്ഞ മാർച്ച് വരെ 
120  കോടി വായ്പ ബാക്കി നിൽപ്പുള്ളതിൽ, 96 
കോടിയുടെ വായ്പകൾ വ്യാജ വായ്പകൾ ആണ്. വായ്പകളുടെ ഈടുവസ്തുവിൽ നിന്ന് വായ്പ തുകയുടെ 25% മാത്രമെ ഈടാക്കുന്നതിന് സാധിക്കുകയുള്ള. വ്യാജവായ്പകളിൽ സംഘത്തിന് യാതൊരു വിധത്തിലും ഈടാക്കിയെടുക്കാൻ സാധിക്കാത്ത 33 
കോടി രൂപയുടെ വായ്പകളുണ്ട്.
സംഘത്തിൽ നിന്നും പരസ്പര ജാമ്യ വ്യവസ്ഥയിൽ നൽകിയിട്ടുള്ള ഒന്നര കോടി രൂപയുടെ വിവിധ വായ്പകളുടെ യാതൊരു രേഖകളുമില്ല.  കഴിഞ്ഞ മാർച്ച് വരെ 106 കോടിയുടെ നിക്ഷേപമുണ്ട്.  സംഘത്തിന് നിലവിൽ നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിന് സാധിക്കാത്ത അവസ്ഥയാണുള്ളത്. ആയതിന്റെ പൂർണ്ണ ഉത്തരവാദിത്വം സംഘം ഭരണസമിതി അംഗങ്ങളിൽ നിക്ഷിപ്തമാണെന്നും സംഘം നടത്തിയ അന്വേഷണ
ഉത്തരവിൽ പറയുന്നു


Comment As:

Comment (0)