തൃശ്ശൂർ എഴുത്തുകൂട്ടം അക്ഷര പൂരം
തൃശ്ശൂർ: എഴുത്തുകൂട്ടം തൃശ്ശൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് അക്ഷര പൂരം നടത്തി. എഴുത്തച്ഛൻ പുരസ്ക്കാര ജേതാവ് എസ്.കെ വസന്തൻ അക്ഷര പൂരം ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ നിശ്ശബ്ദനായി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.നല്ല വായനക്കാരനാണ് എഴുത്തുകാരനെ ഉണ്ടാക്കുന്നത്. നമ്മുടെ വിദ്യാലയങ്ങളിലെ വായനശാലകൾ മരിച്ചിരിക്കുന്നു. അക്ഷര തെറ്റില്ലാതെ എഴുതാൻ എം.എ ക്കാർക്ക് പോലും കഴിയുന്നില്ല പ്രതികരിക്കാതിരിക്കുക, പ്രതിഷേധിക്കാതിരിക്കുക എന്നത് ഇന്ന് എഴുത്തുകാരുടെ രിതിയായി മാറിയിരിക്കുന്നു. എഴുത്തുകൂട്ടം ജില്ലാ പ്രസിഡൻ്റ് ശശി കളരിയേൽ അദ്ധ്യക്ഷത വഹിച്ചു.മുതിർന്ന മാധ്യമ പ്രവർത്തകൻ എം പി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എഴുത്തച്ഛൻ പുരസ്ക്കാര ജേതാവ് വസന്തൻ മാസ്റ്റരെ പ്രസിഡൻ്റ് ശശിക ളരിയേൽ ആദരിച്ചു.ഗിത കൈപ്പറമ്പിലിൻ്റെ ഭൂട്ടാൻ യാത്രയിലെ സ്വപ്നദർശനം എസ് കെ വ സ ന്തനും ആറ്റൂർ സന്തോഷ് കുമാറിൻ്റെ പന്തളത്തെ പൊൻ വിളക്ക് മാധ്യമ പ്രവർത്തകൻ എം പി സുരേന്ദ്രനും പ്രകാശനം ചെയ്തു.'ജയരാജ് മിത്രയും സുധാകരൻ വടക്കാഞ്ചേരിയും ഏറ്റുവാങ്ങി. ആറ്റൂർ സന്തോഷ് കുമാറിൻ്റെ മറ്റൊരു പുസ്തകമായ റോസ് മേരിയുടെ സത്യസാക്ഷ്യംഎഴുത്ത് കൂട്ടംരക്ഷാധികാരി ഡോ അബ്ദുൾ അസിസ് ഏറ്റുവാങ്ങി. വുമൻ മെ ൻ്റർ ഓഫ് ദി ഇയർ പുരസ്ക്കാരം നേടിയ ടെസ്സി റാണിയെയും സൂഷ്മ സംഷ്പിതരാമായണം രചിച്ച വേൾഡ് റിക്കാർഡ് നേടിയ ആറ്റൂർ സന്തോഷിനെയും ആദരിച്ചു. ഡോ അബ്ദുൾ അസിസ്, കോഓർഡിനേറ്റർ സുജാത അപ്പോഴത്ത്, സെക്രട്ടറി ആറ്റൂർ സന്തോഷ് കുമാർ, വൈസ് പ്രസിഡൻ്റ് സുനിത സുകുമാരൻ 'എക്സി: അംഗം ജയരാജ് മിത്ര, ജ്യോ സെക്രട്ടറിചന്ദ്ര മോഹൻ കുമ്പളങ്ങാട്, എന്നിവർ സംസാരിച്ചു.തുടർ ന്ന് നടന്ന കവിയരങ്ങിൽ പി.ബി 'രമാദേവി അദ്ധ്യക്ഷത വഹിച്ചു. സുനിത സുകുമാരൻ, സുരേഷ് കുമാർ പറളിക്കാട്, ചന്ദ്രമോഹൻ കുമ്പളങ്ങാട്, രാധാകഷ്ണൻ ഇക്കണ്ടത്ത് ,ജയന്തി വില്ലടം സന്ധ്യ അറയ്ക്കൽ, ഗീത കൈപ്പറമ്പ് ,സുഭാഷ് പോണോളി, തുടങ്ങിയവർ കവിത അവതരിപ്പിച്ചു. എഴുത്തുകൂട്ടം നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായ, ഗിരിജ വേണുഗോപാൽ, പ്രിയ രവീന്ദ്രൻ, സുനിത സുകുമാരൻ, സുരേഷ് കുമാർ പറളിക്കാട്, രാ ധാ കൃഷ്ണൻ ഇക്കണ്ടത്ത്, സുനിൽ വടക്കാഞ്ചേരി ,ഇ.ജി വസന്തൻ, സിൻ്റിസ്റ്റാൻലി തുടങ്ങിയവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.പ്രേം നസീർ കാലാ വേദി ഗാനമേളയും എഴുത്തുകൂട്ടം അംഗങ്ങളുടെ പുസ്തക പ്രദർശനവും നടന്നു.