ഭൂമാഫിയക്ക് കൂട്ട് നിന്ന വക്കീലിനെതിരെ ബാർ കൗൺസിലിൽ പരാതി നൽകി വിൽസൺ,,, കുപ്രസിദ്ധ"രാജശ്രീ തട്ടിപ്പ് കേസിലെ പ്രതി ജോയിക്ക് വേണ്ടി മനുഷ്യത്വം മറന്ന് വക്കീൽ, വഴിയിലായി വിൽസൺ

അങ്കമാലി,  : എറണാകുളം ജില്ലയുൾപ്പെടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിരവധി വീട്ടമ്മമാരെയും സാധാരണക്കാരെയും ചിട്ടി തട്ടിപ്പിലൂടെ കണ്ണീർ കുടിപ്പിച്ച് മുങ്ങി നടന്ന "രാജശ്രീ ചിട്ടി കമ്പനി നടത്തിപ്പുകാരുടെ സൂത്രധാരൻ ജോയി എന്ന ആളുടെ നേതൃത്വത്തിൽ അങ്കമാലി റെയിൽവേ സ്റ്റേഷനോട് ചേർന്ന കോടികൾ വിലമതിക്കുന്ന ഭൂമി തന്ത്രങ്ങളും തട്ടിപ്പുകളും നടത്തി കൈക്കലാക്കിയതു സംബന്ധിച്ചു നീതിക്കായ് കോടതിയിൽ ചെന്നപ്പോൾ നീതി ഉറപ്പാക്കാൻ കൂട്ടുനിൽക്കേണ്ട പറവൂർ സ്വദേശി അഡ്വക്കറ്റ് രാമനാഥൻ എന്നയാൾ നീതി കിട്ടാനുള്ള നടപടി സ്വീകരിച്ചില്ല എന്ന് മാത്രമല്ല ഇനി ഒരിക്കലും വിൽസണ് നീതി ലഭിക്കാതിരിക്കാനുള്ള പ്രവൃത്തികൾ ചെയ്ത് വിൽസനെ വഴിയാധാരമാക്കിയതിനെതിരെ ബാർ കൗൺസിലിന് പരാതി നൽകി പ്രതീക്ഷയോടെ കാത്തിരിക്കയാണ്, കേസ് കൃത്യമായി നടത്തുകയൊ മാർഗനിർദ്ദേശങ്ങൾ നൽകുകയോ ചെയ്തില്ലെന്ന് മാത്രമല്ല കേസ് ഫയൽ വരെ അതായത്, RFA 331/2012 എന്ന ഫയലും 'RSA 1342/2015, എന്ന ഫയലും, ഈ വക്കീൽ മുക്കി, എക്സ് പാർട്ടിവിധി, എതിർ ഭാഗത്തിന് നേടികൊടുക്കാൻ വേണ്ടി ശ്രമിച്ചു: അതറിഞ്ഞ വാദിഭാഗം ഉടനെ മറ്റൊരു വക്കീലിനെ നിയമിച്ചു കോടതിയിൽ നിന്ന് ഡോക്യുമെൻ്റ് എടുത്ത് കേസ് മുന്നോട്ട് കൊണ്ടു പോകയാണ്, എങ്കിലും ഈ ഫയലിൻമേൽ ടിയാൻ ഇനിയൊരു അപ്പീലിന് സാധ്യമല്ലാത്ത വിധത്തിൽ കോടതി നടപടികളിൽ എത്തിച്ചിരിക്കുന്നു എന്നതാണ് പരാതി, അഞ്ച് വർഷമായി ഈ വാദിക്ക് നീതി കിട്ടാതെ അലയുന്നു, നീതി വൈകുന്നത് നീതി നിഷേധമാണന്ന് കോടതികൾ തന്നെ പറയുന്നുണ്ട്, ഈ ദുർനടപടി ചെയ്യാൻ ആരോപണ വിധേയൻ്റ കയ്യിൽ നിന്ന് ലാഭം ഉണ്ടാക്കിയതായും പരാതിയിൽ പറയുന്നു.ബാർ കൗൺസിലാകട്ടെ പ്രസ്തുത ഫയൽ ഹാജരാക്കുകയോ തിരിച്ചു കൊടുക്കുകയോ ചെയ്യാൻ ഉത്തരവ് നൽകിയിട്ടും അതിനെ ചെവി കൊള്ളാൻ പോലും രാമനാഥൻ എന്ന വക്കീൽ തയ്യാറായിട്ടില്ല, വിൽസൻ്റെ പിതാവു് ശ്രീ ചാക്കു വിൻ്റെ പേരിലുള്ള സ്വത്തുവകകളാണ് വ്യവഹാരങ്ങൾക്ക് കാരണമായത് 2014ൽ ചാക്കു വിൻ്റെ മരണത്തെ തുടർന്ന് സ്വത്തു സംബന്ധിച്ച വ്യവഹാര തർക്കത്തിൽ മക്കളായ ആറ് പേരെയും ഇംപ്ലീഡ് ചെയ്യണമെന്നിരിക്കെ എതിർകക്ഷിക്കൊപ്പം എപ്പോഴും നിന്നിരുന്ന പോളച്ചൻ എന്ന ഒരാളെ മാത്രം ഉൾപ്പെടുത്തി, മറ്റ് രണ്ട് കേസുകൾഫയൽ ചെയ്യിപ്പിച്ച് കോടതിയിൽ നിന്ന് ഉത്തരവ് വാങ്ങി മറ്റ് അഞ്ച് പേരെയും അറിയിക്കാതെ ഭൂമാഫിയ പ്രസ്തുത സ്വത്ത് കയ്യടക്കുകയായിരുന്നു. ബന്ധപ്പെട്ട കാര്യത്തിന് നൽകിയ വക്കാലത്തിൽ വ്യാജ ഒപ്പിട്ടത് സംബന്ധിച്ച് ഹൈക്കോടതിയിൽ രണ്ടാം അപ്പീലായി ഹർജി കൊടുക്കാനിരിക്കയാണ്  രാജശ്രീ ചിട്ടി തട്ടിപ്പ് കാലത്ത് സമ്പാദിച്ചകോടികൾ മുടക്കി ഹൈറേഞ്ചു് ഉടപ്പെടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വാങ്ങി കൂട്ടിയ ഭൂമികളോടൊപ്പമാണ് അങ്കമാലി റയിൽവേ സ്റ്റേഷനോടൊത്ത് കോടികൾ വിലമതിക്കുന്ന ഭൂമികൾ സ്വന്തമാക്കിയതും ഇതോടനുബന്ധിച്ച്  പി.ഡബ്ലു വക റോഡും കൈക്കലാക്കിയിട്ടുണ്ട് എന്നാക്ഷേപമുണ്ട് ഇവിടെ പണിയുന്ന കെട്ടിടങ്ങൾക്ക് അങ്കമാലി നഗരസഭ ചട്ടങ്ങൾ ലംഘിച്ചാണ് നിർമാണ / പ്രവർത്തന ലൈസൻസ് നൽകിയതെന്ന ആരോപണം ശക്തമാണെങ്കിലും ചട്ടങ്ങളും നിയമങ്ങളും ഈ ഭുമാഫിയക്ക് ബാധകമാവില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം,


Comment As:

Comment (0)