MJ W Uൻ്റെ നേതൃത്വത്തിൽ നടത്തിവരുന്ന ത്രിവത്സര പദ്ധതി യായ ഷൂട്ട് @ ഡ്രഗ്സ് - ഇക്കൊല്ലത്തെ ആദ്യ പരിപാടി ആലുവഎടത്തല Govt: HSS ൽ നടന്നു.

ആലുവ: മീഡിയ ആൻ്റ് ജേർണലിസ്റ്റ് വർക്കഴേസ് യൂണിയൻ്റെ നേതൃത്തിൽ നടത്തിവരുന്ന ത്രിവത്സര പദ്ധതിയായ ഷൂട്ട് @ ഡ്രഗ്സ് എന്ന പേരിൽ നടത്തിവരുന്ന ലഹരിക്കെതിരെ യുള്ള ബോധവത്ക്കരണ ക്ലാസ്സുകൾ ഇന്ന് എടത്തല Govt: HSS ൽ ദേശീയ പ്രസിഡൻ്റ് അജിത ജയ്ഷോറിൻ്റ് അധ്യക്ഷതയിൽ നടന്നു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. റെജി. എ.പി സ്വാഗതം ആശംസിച്ചുകൊണ്ട് പരിപാടികൾക്ക് ആരംഭം കുറിച്ചു.
ആലുവ എക്സൈസ് ഇൻസ്പെക്ട്ർ.എസ്.എ  സനിൽ കുമാർ കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ് എടുത്തു. ഈ കാലഘട്ടത്തിൽ മയക്കുമരുന്നും രാസലഹരികളും ഉപയോഗിക്കുന്നത് കൂടുതലും കൗമാരപ്രായത്തിലുള്ള കുട്ടികളാണ്. യുവാവാക്കളും ഇതിൽ പെടുന്നുണ്ട്. ഈ വസ്തുക്കളുടെ ഉപയോഗം പല മാരക രോഗങ്ങൾക്ക് കാരണമാകുവെന്നും അവരുടെ സ്വഭാവങ്ങൾക്കും മാറ്റം വരികയും കുടുംബത്തിലും സമൂഹത്തിലും മോശപ്പെട്ട വ്യക്തികളായി തീരും എന്നും അദ്ദേഹം കുട്ടികളെ പറഞ്ഞു മനസിലാക്കി. അദ്ദേഹം കവിതകളിലൂടെയും അനുഭവകഥകൾ പറഞ്ഞും കുട്ടികൾക്ക് നല്ല ഒരു ക്ലാസ്സ് എടുക്കുകയാണ് ഉണ്ടായത്.
ഈ പരിപാടിയിൽ എടത്തല GHSS ലെ ഹെഡ്മാസ്റ്റർ സജീവ് കുമാർ, വാർഡ് മെമ്പർ ഹസീന ഹംസ, വ്യാവസായിയും യെസ്മെൻ ക്ലബ് ഓഫ് ഇൻഫോസിറ്റി റോയൽസിൻ്റെ പ്രസിഡൻ്റെ കൂടിയായ കെ.ടി. പോൾ ,PTA പ്രസിഡൻറ് എൻ.കെ. ഹംസ , MJW Uൻ്റെ സംസ്ഥാന സെക്രട്ടറിമാരായ അൾതാഫ്, ജോർജ് തോമസ് , ദയ വിനോദ്, എക്സ്ക്യൂട്ടിവ് മെമ്പർ സാജു തറ നിലം, ജില്ലാ സെക്രട്ടറി സത്യൻ ചെങ്ങനാട് , ട്രഷറർ ജലാൽ, അജയകുമാർ എന്നിവർ സംസാരിച്ചു.


Comment As:

Comment (0)