മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി സെക്രട്ടറിയേറ്റ് നടയിൽ ഏകദിനഉപവാസം നടത്തുന്നു.
മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി സെക്രട്ടറിയേറ്റ് നടയിൽ ഏകദിന ഉപവാസം നടത്തുന്നു.
------------------------------
മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി നടത്തിവരുന്ന സമരങ്ങളുടെ തുടർച്ചയായി വരുന്ന ജനുവരി മുപ്പതാം തീയതി സെക്രട്ടറിയേറ്റ് നടയിൽ ഏകദിന ഉപവാസം നടത്തുന്നു.
ഉപവാസ സമരം പ്രതിപക്ഷ നേതാവും ആഭ്യന്തരമന്ത്രിയുമായിരുന്ന ശ്രീ രമേശ് ചെന്നിത്തലയും , സമാപന സമ്മേളനം എൻഡിഎ കൺവീനറും എസ്സ് എൻ.ഡി. പി യോഗം വൈസ് പ്രസിഡണ്ടുമായ ശ്രീ തുഷാർ വെള്ളാപ്പള്ളിയും ഉദ്ഘാടനം ചെയ്യുന്നു.
കഴിഞ്ഞദിവസം കോട്ടയത്തെ ഹോട്ടൽ മാലി ഇൻറർനാഷണലിൽ ചേർന്ന മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ വച്ച് ഭാവി പരിപാടികൾ ചർച്ച ചെയ്യുകയുണ്ടായി.ചർച്ചയിൽ പങ്കെടുത്തു കൊണ്ട് വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ എത്തുന്നതിന് മണിക്കൂറുകൾക്കു മുമ്പ് മുല്ലപ്പെരിയാർ ഡാമിലെ അറ്റകുറ്റപ്പണികൾക്കായി കേരള മുഖ്യമന്ത്രി അനുമതി നൽകിയത് തങ്ങളെ ഞെട്ടിച്ചുവെന്ന് ജനസംരക്ഷണ സമിതി ചെയർമാൻ ശ്രീ അഡ്വക്കേറ്റ് റോയ് വാരിക്കാട്ടും സെക്രട്ടറിശ്രീ പി.ടി ശ്രീകുമാറും യോഗത്തിൽ പറഞ്ഞു.ഈ സംഭവത്തിന് മൂന്ന് ദിവസം മുമ്പ്ഇങ്ങനെ ഒരു അനുമതി കൊടുത്താൽ ഉണ്ടാകുന്ന ദൂഷ്യവശങ്ങളെപ്പറ്റി പ്രതിപാദിച്ചു കൊണ്ടും കോടതിയിൽ കേരളത്തിന് നേരിട്ടേക്കാവുന്ന തിരിച്ചടികളും ചൂണ്ടിക്കാട്ടി ജനസംരക്ഷണ സമിതി കേരള മുഖ്യമന്ത്രിക്ക് നേരിട്ട് കത്ത് നൽകിയതാണ്. എന്നാൽ കേരളത്തിലെ ജനങ്ങളോട് യാതൊരു തരത്തിലും നീതി പുലർത്താതെയാണ് മുഖ്യമന്ത്രി ഇങ്ങനെയൊരു അനുമതി തമിഴ്നാട് സർക്കാരിന് നൽകിയത്.ഇത് കേരളത്തിൻ്റെ വാദങ്ങളെ തികച്ചും പ്രതികൂലമായും ഗുരുതരമായും ബാധിക്കുമെന്ന് ഇവർ കുറ്റപ്പെടുത്തി.
ഇക്കാര്യങ്ങളെല്ലാം മുൻനിർത്തി കൂടുതൽ ശക്തമായ നിയമ - സമര പോരാട്ടങ്ങളിലേക്ക് മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി ഇറങ്ങുന്നതിന്റെ ഭാഗമായി വരുന്ന മുപ്പതാം തീയതി രാവിലെ 10 മണിക്ക് കേരള സെക്രട്ടറിയേറ്റ് നടയിൽ ഏകദിന സത്യാഗ്രഹം സംഘടിപ്പിച്ചിരിക്കുന്നു.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ട ചുമതല ഡാം സുരക്ഷ അതോറിറ്റിയെ ഏൽപ്പിച്ച കേന്ദ്ര ഗവൺമെൻറ് നടപടിയെ മുല്ലപ്പെരിയാർ ജനസംരക്ഷണസമിതി സ്വാഗതം ചെയ്തു.
കോട്ടയത്തെ മാലി ഇൻറർനാഷണൽ ഹോട്ടലിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ചെയർമാൻ അഡ്വക്കേറ്റ് റോയ് വാരിക്കാട്ട് അധ്യക്ഷത വഹിച്ചു, സെക്രട്ടറി ശ്രീ പി ടി ശ്രീകുമാർ സ്വാഗതം പറഞ്ഞ യോഗത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശ്രീ സാജു തറനിലം ,ശ്രീ ആമ്പൽ ജോർജ് ,സലിം പി മാത്യു , ശ്രീ കെ എം എം യൂസഫ് സഖാഫി ,ശ്രീമതി ഷൈല രവീന്ദ്രൻ ,ശ്രീ തോമസ് പി ജോഷ്വാ ,ശ്രീ സതീഷ് കല്ലക്കുളം ,അഡ്വക്കേറ്റ് ജെയിംസ് മണോലി , ശ്രീ സുകുമാരൻ എന്നിവർ സംസാരിച്ചു.ശ്രീ ഖാലിദ് സഖാഫി യോഗത്തിന് നന്ദി പറഞ്ഞു.
റിപ്പോർട്ടർ: സാജു തറനിലം