ബഷീർ അനുസ്മരണവും പുസ്തക ചർച്ചയും
13
ബഷീർ അനുസ്മരണവും
പുസ്തക ചർച്ചയും.
വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ചൊവ്വര ജനരഞ്ജിനി വായനശാലയിൽ ബഷീർ അനുസ്മരണവും, പുസ്തക ചർച്ചയും സംഘടിപ്പിച്ചു. വായനശാലാ പ്രസിഡന്റ് ധനീഷ് ചാക്കപ്പൻ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഷാജി യോഹന്നാൻ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീറിന്റെ കഥ 'ഒരു മനുഷ്യൻ' ഇ. പി.ശശാങ്കൻ വായിച്ചവതരിപ്പിച്ചു. ശ്രീമൂലനഗരം മോഹൻ, വായന ശാലാ സെക്രട്ടറി കെ. ജെ. ജോയ്, വി. കെ. രമേശൻ, പി. കെ. ശശി, ബി. സുനിൽകുമാർ, പി. ടി. പോളി എന്നിവർ സംസാരിച്ചു