കെ.ജി ഒ എ നേതാവിന് നിർബന്ധിത പരിശീലനം ഫയലിൽ കുറിച്ച് വകുപ്പ് ഡയറക്ടർ

 

 

തിരുവനന്തപുരം. പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിലെ എക്സ്റ്റാബിളിഷ്മെൻ്റ് വിഭാഗത്തിലെ സീനിയർ സൂപ്രണ്ടും കെ.ജി.ഒ.എയുടെ പബ്ലിക്ക് ഓഫീസ് ഏരിയ സെക്രട്ടറിയുമായ ഇ.ഷാനവാസിന്, കാരണം കാണിക്കൽ നോട്ടീസ് നൽക ണമെന്ന് വകുപ്പ് ഡയറക്ടർ ഡി. ധർമ്മലശ്രീ ഫയലിൽ കുറിച്ചു. സർവ്വിസ് കാര്യങ്ങളെ കുറിച്ചും വിവരവകാശ നിയമത്തെ പറ്റിയും അടിസ്ഥാന ധാരണയില്ലാത്ത ഇ.ഷാനവാസ് വകുപ്പ് ആസ്ഥാനത്ത് ചട്ടവിരുദ്ധ പ്രവർത്തനങ്ങളും സ്വജനപക്ഷപാതവും തുടർക്കഥയാക്കിയപ്പോഴാണ് ഡയറക്ടർക്ക് ഫയലിൽ ഇടപെടേണ്ടി വന്നത്. വിവരവകാശ പ്രവർത്തകൻ കാഞ്ഞിരവേലി തമ്പാന് പട്ടികജാതി വികസന വകുപ്പ് ആസ്ഥാനത്ത് നിന്ന് ലഭിച്ച വിവരവകാശ മറുപടിയിലാണ് ഈ കുറിപ്പ് ഉള്ളത്.


ജീവനക്കാർക്ക് ഇടയിൽ കൊലവിളി പ്രസംഗത്തിന് കുപ്രസിദ്ധനായ
ഇ. ഷാനവാസ് വകുപ്പ് ആസ്ഥാനത്തെ എക്സ്റ്റാബിളിഷ്മെൻ്റ് വിഭാഗത്തിൽ ജോലിയിൽ  പ്രവേശിച്ചത് മുതൽ എക്സ്റ്റാബിളിഷ്മെൻ്റ് വിഭാഗത്തിലെ കാര്യങ്ങൾ താറുമാറാവുകയായിരുന്നു.2017 ൽ സർക്കാർ എല്ലാ വകുപ്പുകളിലും പൊതുസ്ഥലം മാറ്റം ഓൺലൈനിൽ മതിയെന്ന് ഉത്തരവ് ഇറക്കിയിരുന്നുവെങ്കിലും 2025 ലും പട്ടികജാതി വികസന വകുപ്പിൽ അത് നടപ്പായിട്ടില്ല തദേശ്വസ്വയം ഭരണം റവന്യൂ, ട്രഷറി, പഞ്ചായത്ത്, എന്നിങ്ങനെ വലിയ വകുപ്പുകളിൽ ഓൺലൈൻ സ്ഥലംമാറ്റം യാഥാർത്ഥ്യമായെങ്കിലും, പട്ടികജാതി വികസന വകുപ്പിൽ ഓൺലൈൻ സ്ഥലംമാറ്റ സോഫ്ററ് വെയറായ സ്പാർക്കിന്റെ നോഡൽ ഓഫീസറായ ഇ. ഷാനവാസിൻ്റെ താൽപ്പര്യ കുറവാണ് വകുപ്പിൽ അത് യഥാർത്ഥമാവാത്തതിൻ്റെ കാരണം.
 
കാരണം കാണിക്കൽ നോട്ടിസ് നൽകാൻ ഡയറക്ടർ ഫയലിൽ കുറിപ്പ് എഴുതിയിട്ട് മാസം മൂന്ന് കഴിഞ്ഞെങ്കിലും തൻ്റെ സ്വാധീനം ഉപയോഗിച്ച് ഷാനവാസ് അച്ചടക്കനടപടി തടഞ്ഞിരിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് ആശ്രിത നിയമനം വഴി സർവ്വിസിൽ പ്രവേശിച്ച ഷാനവാസ് എൽ.ഡി ക്ലാർക്ക് തസ്തികളുടെ ആനുപാതികം കുറച്ച് വകുപ്പിൽ പി.എസ്.സി നിയമനം അട്ടിമറിക്കാനും ശ്രമങ്ങൾ തുടരുകയാണ്. 
ഓൺലൈൻ പൊതു സ്ഥലംമാറ്റം യാഥാർത്ഥ്യമായാൽ ജീവനക്കാരുടെ മേൽ ഉള്ള സംഘടനകളുടെയും തൻ്റെയും സ്വാധീനം നഷ്ട്ടപ്പെടും എന്ന ആശങ്കയാണ് ഷാനവാസിന്. ഒറ്റപ്പാലം പട്ടികജാതി വികസന ഓഫീസർ അഡ്മിനിസ്ട്രറ്റിവ് ട്ര ബൂണലിൽ പോയി വകുപ്പിൽ ഓൺലൈനായി പൊതു സ്ഥലം മാറ്റം നടത്തണമെന്ന് ഉത്തരവ് വാങ്ങി വർഷം ഒന്ന് കഴിഞ്ഞിട്ടും ഷാനവാസ് ഉദാസീന നടപടികൾ തുടരുകയാണ്. ഷാനവാസ് മൂലം വകുപ്പിലെ ജീവനക്കാർക്ക് അർഹിച്ച സ്ഥലംമാറ്റവും സ്ഥാനകയറ്റവും ലഭിക്കാത്ത സാഹചര്യമാണ്.
വിവരവകാശ നിയമം.2005
സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ
പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്
തിരുവനന്തപുരം


1) പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിലെ എക്സ്റ്റാ ബിളിഷ്മെൻ്റ് സീനിയർ സൂപ്രണ്ട് ഇ. ഷാനവാസിൻ്റെ വിദ്യഭ്യാസ യോഗ്യത എന്താണ്. വ്യക്തമാക്കുക?

2) പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിലെ എക്സ്റ്റാ ബിളിഷ്മെൻ്റ് സീനിയർ സൂപ്രണ്ട് ഇ. ഷാനവാസ്  ഏത് വർഷമാണ് സർവ്വീസിൽ പ്രവേശിച്ചത്, ഏത് തസ്തികയിലാണ് സർവ്വിസിൽ പ്രവേശിച്ചത് ഏത് മാസം ഏത് ദിവസം ഏത് തീയ്യതി എത്ര മണിക്ക് ഏത് ഓഫീസിലാണ് സർവ്വീസിൽ പ്രവേശിച്ചത് വ്യക്തമാക്കുക?


3) പട്ടികജാതി വികസന വകുപ്പ് എക്സ്റ്റാ ബിളിഷ്മെൻ്റ് സീനിയർ സൂപ്രണ്ട് ഇ ഷാനവാസ് സർവ്വീസിൽ പ്രവേശിച്ച അന്ന് മുതൽ നാളിതുവരെ ഏത് എല്ലാം ഓഫീസിൽ ഏത് എല്ലാം തസ്തികയിൽ എത്ര കാലം ഓരോ ഓഫീസിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട് വ്യക്തമാക്കുക?


4) പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിലെ എക്സ്റ്റാബിളിഷ്മെൻ്റ് സീനിയർ സൂപ്രണ്ട് ഇ. ഷാനവാസ് വകുപ്പ് തല പരീക്ഷകൾ പാസായത് ഏത് വർഷമാണ് എം.ഒ.പി., അക്കൗണ്ട് ടെസ്റ്റുകൾ, ഹരിജൻ വെൽഫയർ എന്നിവ പാസായ മാസവും തീയ്യതിയും, രജിസ്റ്റർ നമ്പറും ലഭ്യമാക്കുക. ഇ. ഷാനവാസിൻ്റെ വിദ്യഭ്യാസ യോഗ്യത, വകുപ്പ് തല പരീക്ഷകളുടെ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ ആധികാരികത പരിശോധിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ ആയത് പരിശോധിക്കാൻ എന്ത് നടപടി സ്വീകരിച്ചു വ്യക്തമാക്കുക?


5) പട്ടികജാതി വികസന വകുപ്പ് എക്സ്റ്റാബി ളിഷ്മെൻ്റ് സീനിയർ സൂപ്രണ്ട് ഇ. ഷാനവാസ്  നാളിതുവരെ എത്ര അച്ചടക്കനടപടികൾ നേരിട്ടുണ്ട് വ്യക്തമാക്കുക? അത് ഏത് എല്ലാം വർഷങ്ങളിൽ ഏത് ഓഫീസുകളിൽ വെച്ച് ഏത് തസ്തികളിൽ വെച്ച് വ്യക്തമാക്കുക?


6) പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിലെ എക്സ്റ്റാബിളിഷ്മെൻ്റ് സീനിയർ സൂപ്രണ്ട് ഇ. ഷാനവാസ് സർവ്വീസ് കാലയളവിൽ നാളിതുവരെ എടുത്തിട്ടുള്ള സകല ലീവുകളുടെയും എണ്ണവും തീയ്യതിയും വർഷവും ലഭ്യമാക്കുക?


7) പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിലെ എക്സ്റ്റാബിളിഷ്മെൻ്റ് സീനിയർ സൂപ്രണ്ട് ഇ. ഷാനവാസിന് സർവ്വീസ് കാലയളവിൽ എത്ര തവണ പി.റ്റി.എ. അനുവദിച്ചിട്ടുണ്ട്. ആയതിൻ്റെ ടൂർ ഡയറി ലഭ്യമാക്കുക?

8) പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിലെ എക്സ്റ്റാബിളിഷ്മെൻ്റ് സീനിയർ സൂപ്രണ്ട് ഇ. ഷാനവാസ് കണ്ണട അലവൻസ് വാങ്ങിയിട്ട് ഉണ്ടോ ഉണ്ടെങ്കിൽ ആയതിൻ്റെ പൂർണ്ണ വിശദാംശങ്ങൾ ലഭ്യമാക്കുക?


9) പട്ടികജാതി വികസന വകുപ്പ് എക്സ്റ്റാബി ളിഷ്മെൻ്റ് സീനിയർ സൂപ്രണ്ട് ഇ. ഷാനവാസിനെ തൻ്റെ സർവ്വീസ് കാലയളവിൽ സഹപ്രവർത്തകർ  കൈയ്യേറ്റം ചെയ്തിട്ടുണ്ട്. ആയതിന് എതിരേ മേലധികാരികൾക്ക് ഷാനവാസ് സമർപ്പിച്ച പരാതികളുടെ പകർപ്പ് ലഭ്യമാക്കാമോ?


10) പട്ടികജാതി വികസന വകുപ്പ് ഏക് സ്റ്റാബിളിഷ്മെൻ്റ് സീനിയർ സൂപ്രണ്ടിന് നിർബന്ധിത പരീശിലനം നൽകണമെന്ന് വകുപ്പ് ഡയറക്ടർ ഫയലിൽ നിർദ്ദേശം നൽകിയിട്ടുണ്ടോ? ആയതിൻ്റെ പകർപ്പ് ലഭ്യമാക്കുക?

 

11) പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിലെ എക്സ്റ്റാബിളിഷ്മെൻ്റ് സീനിയർ സൂപ്രണ്ട് ഇ. ഷാനവാസ് സർവ്വീസ് കാലയളവിൽ ആകെ എത്ര പരിശീലന ക്ലാസ്സുകളിൽ പങ്കെടുത്തിട്ടുണ്ട്. ആയതിൻ്റെ പേര് , വർഷം , തീയ്യതി , പരിശിലന ദിവസങ്ങൾ എന്നിവ ലഭ്യമാക്കുക?

12) പട്ടികജാതി വികസന വകുപ്പ് എക്സ്റ്റാബളിഷ്മെൻ്റ് സീനിയർ സൂപ്രണ്ട് ഇ.ഷാനവാസിന് എതിരേ സർവ്വീസ് കാലയളവിൽ എത്ര ജീവനക്കാർ പരാതി നൽകിയിട്ടുണ്ട് വ്യക്തമാക്കുക? പരാതികളുടെ പകർപ്പ് ലഭ്യമാക്കുക?


Comment As:

Comment (0)