കോഴിക്കോട് എയിംസിന് കേന്ദ്രത്തിൻ്റെ പച്ച കൊടി : പ്രൊഫ. കെ.വി. തോമസ്
കോഴിക്കോട് എയിംസിന് കേന്ദ്രത്തിന്റെ പച്ചക്കൊടി: പ്രൊഫ.കെ.വി.തോമസ്
മൂന്ന് മെഡിക്കൽ കോളേജുകളുടെ നവീകരണത്തിനും സഹായം
ഡൽഹി: കേന്ദ്രം പുതിയതായി അനുവദിക്കുന്ന നാല് എയിംസുകളിലൊന്ന് കേരളത്തിൽ കോഴിക്കോട് ആയിരിക്കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്.
ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസ്, എയിംസുകളുടെ ചുമതലയുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയം സീനിയര്‍ സെക്രട്ടറി അങ്കിത മിശ്രയുമായി നടത്തിയ ചര്‍ച്ചയിലാണ് കേരളത്തിന് അനുകൂലമായ നിലപാട്.
കേരള ഹൗസ് അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ ചേതന്‍ കുമാര്‍ മീണയും കെ.വി.തോമസിനൊപ്പമുണ്ടായിരുന്നു.
എയിംസ് അനുവദിക്കുന്നതിന് മുമ്പായി നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള സംഘം, അടിസ്ഥാനസൗകര്യങ്ങളുടെ ലഭ്യത, റോഡ് -റയില്‍ - വിമാന ഗതാഗത സൗകര്യം, ദേശീയപാതകളുമായുള്ള സാമീപ്യം തുടങ്ങിയ കാര്യങ്ങളുടെ കാര്യക്ഷമത വിലയിരുത്തും. ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിനു തൊട്ടുപിന്നാലെ പരിശോധന സംഘമെത്തുമെന്നാണ് സീനിയര്‍ സെക്രട്ടറി നല്‍കിയ ഉറപ്പെന്ന് കെ.വി.തോമസ് പറഞ്ഞു.
എയിംസ് സംബന്ധിച്ച് കേരള മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം താല്‍പ്പര്യം പ്രകടിപ്പിച്ചുണ്ടെന്നും കെ.വി.തോമസ് പറഞ്ഞു. ഇതുകൂടാതെ ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് ഫേര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയ്ക്കും മൂന്ന് മെഡിക്കല്‍ കോളേജുകളുടെയും നവീകരണത്തിനുള്ള കേന്ദ്ര ഫണ്ടും നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ,ആലപ്പുഴ, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളേജുകള്‍ക്കാണ് കേന്ദ്ര സഹായം ലഭിക്കുക.